ശോഭിതയ്ക്കും നാ​ഗ ചൈതന്യയ്ക്കും ഇത് സ്പെഷ്യൽ ദീപാവലിയാണ്, വാക്കുകളിൽ പ്രണയം നിറച്ച ചൈതന്യ

3 months ago 5

Authored by: അശ്വിനി പി|Samayam Malayalam21 Oct 2025, 3:45 pm

ശോഭിത ഇല്ലാതെ ഇനി എനിക്ക് ജീവിക്കാൻ കഴിയില്ല എന്നാണ് സമീപകാലത്ത് നൽകിയ അഭിമുഖത്തിൽ വിശാൽ പറഞ്ഞിട്ടുള്ളത്. ആ പ്രണയത്തിന്റെ സൗന്ദര്യം ഈ ചിത്രങ്ങളിൽ കാണാം

naga chaitanya shobhitaനാഗ ചൈതന്യയും ശോഭിതയും
കഴി‍ഞ്ഞ ദിവസം നടന്ന ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങൾ ഓരോന്നായി പങ്കുവയ്ക്കുകയാണ് ആരാധകർ. ഏറ്റവും മനോഹരമായ ഒരു ദീപാവലി ആഘോഷമാണ് കഴിഞ്ഞത് എന്ന് ബോധ്യപ്പെടുത്തും വിധമാണ് ശോഭിത പങ്കുവച്ച ചിത്രങ്ങൾ. നാഗ ചൈതന്യയ്ക്കൊപ്പം ഈ വർഷത്തെ ദീപാവലി ആഘോഷം തീർത്തും സ്പെഷ്യലാണ്. കല്യാണം കഴിഞ്ഞതിന് ശേഷമുള്ള ആദ്യത്തെ (തല) ദീപാവലി.

ആചാരങ്ങളിലും ചടങ്ങുകളിലും എല്ലാം ഒരുപാട് വിശ്വസിക്കുന്ന ആളാണ് ശോഭിത, അതുകൊണ്ട് തന്നെ ദീപാവലിയുടെ ചടങ്ങുകൾക്കൊന്നും ഒരു കുറവും വരുത്തിയിരുന്നില്ല എന്ന് ചിത്രങ്ങളിൽ വ്യക്തം. കോലം വരച്ച്, ദീപാവലി വിളക്കുകൾ തെളിയിച്ച് വീട്ടിൽ തന്നെയായിരുന്നു ആഘോഷം. പ്രണയവും വെളിച്ചവുമായിരുന്നു ദിവസത്തിന്റെ പ്രത്യേകത എന്നും കാണാം.

Also Read: തല ദീപാവലി ഒറ്റയ്ക്ക് ആഘോഷിച്ച് കീർത്തിയും ഭർത്താവും; ഇത് അപ്രതീക്ഷിതമായ സാഹസിക യാത്രയെന്ന് നടി!

വിവാഹ സമയത്ത് സോഷ്യൽ മീഡിയയിൽ ഏറെ ക്രൂശിക്കപ്പെട്ട ദമ്പതികളായിരുന്നു നാഗ ചൈതന്യയും ശോഭിത ധൂലിപാലയും. സമാന്തയെ ഉപേക്ഷിച്ച് ശോഭിതയെ വിവാഹം ചെയ്തതിന്റെ പേരിലായിരുന്നു സൈബർ അറ്റാക്ക്. പല സാഹചര്യങ്ങളിലും സമാന്തയെയും ശോഭിതയെയും താരതമ്യപ്പെടുത്തുന്ന വിധം കമന്റുകളും വീഡിയോകളും കണ്ടു.

എന്നാൽ തന്റെ ഭാര്യ ശോഭിത ഇതൊന്നും അർഹിക്കുന്നില്ല എന്ന് നാഗ ചൈതന്യ വ്യക്തമാക്കി. ഓരോ അഭിമുഖങ്ങളിലും ശോഭിതയോടുള്ള പ്രണയത്തെ കുറിച്ച് വാചാലനാവുന്നതും കാണാമായിരുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ, ജീവിതത്തിൽ ഇനി തനിക്ക് ശോഭിത ഇല്ലാതെ പറ്റില്ല എന്നും നാഗ ചൈതന്യ പറഞ്ഞിട്ടുണ്ട്.

പ്രവാസികൾക്ക് തിരിച്ചടി; സൗദിയുടെ ആരോഗ്യമേഖലയിൽ സ്വദേശിവത്കരണം വരുന്നു


തണ്ടൽ എന്ന ചിത്രത്തിലെ ഒരു പാട്ട്, ബുജ്ജി തള്ളി എന്ന വരികളിലാണ് തുടങ്ങുന്നത്. സായി പല്ലവിയെ വിളിക്കുന്നതാണ് ബുജി തള്ളി എന്നത്. പക്ഷേ അത് തന്റെ ഭാര്യയെ ഏറെ അസ്വസ്തയാക്കി എന്ന് ചൈതന്യ പറഞ്ഞിരുന്നു. താൻ സ്നേഹത്തോടെ അവളെ വിളിക്കുന്നതാണ് ബുജ്ജി തള്ളി എന്നത്, അത് ഞാൻ സിനിമയിൽ മറ്റൊരാളെ വിളിക്കുന്നത് ശോഭിതയ്ക്ക് വലിയ പ്രയാസമുണ്ടാക്കി. ഞാൻ പറഞ്ഞിട്ടാണ് സംവിധായകൻ അങ്ങനെ എഴുതിയത് എന്ന് പറ‍ഞ്ഞ് രണ്ട് മൂന്ന് ദിവസം മിണ്ടിയില്ലത്രെ. ഞാൻ പറഞ്ഞിട്ടല്ല ആ വരി എഴുതിയത് എന്ന് നാഗ ചൈതന്യ വ്യക്തമാക്കുന്നുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article