11 September 2025, 09:56 AM IST

ഹാറ്റ്‌സ്മിത്ത് | Photo: Instagram/ Hatsmyth
സംഗീതാസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമായി ഹാറ്റ്‌സ്മിത്ത് എന്ന് അറിയപ്പെടുന്ന രജത് പ്രകാശിന്റെ 'നോട്ട് സോ ഹിപ് ഹോപ്പ്' ആല്‍ബം. 11 പാട്ടുകളുള്ള ആല്‍ബത്തെ കലാകാരന്മാരുടെ 'അവഞ്ചേഴ്‌സ് അസംബിള്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതുവരെ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടില്ലാത്ത കലാകാരന്മാര്‍ ആല്‍ബത്തില്‍ ഒന്നിക്കുന്നു എന്നതാണ് 'നോട്ട് സോ ഹിപ് ഹോപ്പി'ന്റെ പ്രത്യേകത.
2019 മുതലാണ് രജത് ആല്‍ബത്തിന് വേണ്ടി പാട്ടുകള്‍ എഴുതിത്തുടങ്ങിയത്. വ്യക്തിപരമായ ബുദ്ധിമുട്ടുകളെ മറികടക്കാനായി ജേണല്‍ എന്ന രീതിയില്‍ എഴുതി തുടങ്ങിയതാണ് പാട്ടുകല്‍. 'വണ്ടിനെ തേടും' എന്ന പാട്ട് ഹിറ്റായ ശേഷം 2024-ല്‍ നേരത്തെ എഴുതിയ പാട്ടുകള്‍ പൊടിതട്ടിയെടുക്കുകയായിരുന്നു. കേരളത്തില്‍നിന്ന് ഇതുവരെ ഉണ്ടായിട്ടുള്ള ഹിപ്- ഹോപ് ഗാനങ്ങളുടെ സഞ്ചാരപഥത്തില്‍നിന്ന് മാറി നടക്കുന്നതാണ് 'നോട്ട് സോ ഹിപ് ഹോപ്പ്'.
Content Highlights: Hatsmith`s `Not So Hip Hop` Album
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·