ലൗ എഫ്എം എന്ന ചിത്രത്തിന് ശേഷം ശ്രീദേവ് കപ്പൂര്‍ മലബാര്‍ ലഹളയുടെ പശ്ചാത്തലത്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജഗള'. കര്‍ഷകന്റെ മണ്ണും മനസ്സും വിയര്‍പ്പും വിശപ്പും ഇഴചേര്‍ന്ന ഏറനാടന്‍ മണ്ണിലെ ഒരു ഗ്രാമത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു കൂട്ടം നിഷ്‌കളങ്കരായ മനുഷ്യരുടെ കഥയാണ് 'ജഗള' പറയുന്നത്. കളരിക്കല്‍ ഫിലിംസിന്റെ ബാനറില്‍ മനോജ് പണിക്കര്‍, സജിത്ത് പണിക്കര്‍, ജിതേഷ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ശ്രീദേവ് കപ്പൂര്‍, മുരളി റാം എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
മറീന മൈക്കിള്‍, സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഗത, ബിറ്റോ ഡേവിഡ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അപ്പുണ്ണി ശശി, കണ്ണന്‍ പട്ടാമ്പി, മുഹമ്മദ് പേരാമ്പ്ര, വിജയന്‍ വി. നായര്‍, വിനായക്, പാര്‍ത്ഥസാരഥി, വിജയന്‍ ചാത്തന്നൂര്‍, ലത്തീഫ് കുറ്റിപ്പുറം, വാരിജാക്ഷന്‍ തിരുവണ്ണൂര്‍, പട്ടാമ്പി ചന്ദ്രന്‍, മുഹമ്മദ് ഇരവട്ടൂര്‍, മുരളി റാം, രമാദേവി കോഴിക്കോട്, അഞ്ചു അരവിന്ദ്, രാധ ലക്ഷ്മി, മീനാ രാഘവന്‍, നിഷ അജീഷ് തുടങ്ങിയവരും അഭിനയിക്കുന്നു. അതോടൊപ്പം നിരവധി നാടക കലാകാരമാരെയും പുതുമുഖങ്ങളെയും സിനിമയിലൂടെ ശ്രീദേവ് കപ്പൂര്‍ പരിചയപ്പെടുത്തുന്നുണ്ട്. പിആര്‍ഒ: പി.ആര്‍ സുമേരന്‍.
Content Highlights: jagala a malayalam movie directed by sreedev kappoor
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·