
ശ്രീനാഥ് ഭാസി, ചിത്രത്തിന്റെ പൂജാ ചടങ്ങിൽനിന്ന്
നെബുലാസ് സിനിമാസിന്റെ ബാനറില്‍ ജന്‍സണ്‍ ജോയ് നിര്‍മിച്ച് ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിന് തുടക്കമായി. 'ജി 1' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാന്‍ എം. ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും ഷാന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. നെബുലാസ് സിനിമാസിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്.
വാഗമണ്ണില്‍ നടന്ന പൂജാ ചടങ്ങില്‍ ഷാന്‍, സബിന്‍ നമ്പ്യാര്‍, റിയാദ്. വി. ഇസ്മയില്‍, നിജിന്‍ ദിവാകരന്‍, സണ്ണി വാഗമണ്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി. സ്വിച്ച് ഓണ്‍ കര്‍മം സബിന്‍ നമ്പ്യാര്‍ നിര്‍വഹിച്ചു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റിയാസ് ബഷീര്‍ ഫസ്റ്റ് ക്ലാപ്പ് അടിച്ചു.
ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലര്‍ മൂഡിലാണ് ഒരുങ്ങുന്നത്. ഒരു മലയോര ഗ്രാമത്തില്‍ എത്തുന്ന യുവാവ്, അപ്രതീക്ഷിതമായ ഒരു പ്രശ്‌നത്തില്‍ കുരുങ്ങുകയും, രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ അയാളെ ഉദ്വേഗജനകമായ ജീവിത മുഹൂര്‍ത്തങ്ങളില്‍ എത്തിക്കുകയും മോചനം അസാധ്യമാക്കുകയും ചെയ്യുന്നു. തിരിച്ചു വരവിനായുള്ള പോരാട്ടത്തില്‍ അയാള്‍ക്ക് സ്വന്തം ദൗര്‍ഭല്യങ്ങളെയും, രഹസ്യങ്ങളേയും കൂടി നേരിടേണ്ടി വരുന്നു. ഇതാണ് ചിത്രം പറയുന്നത്.
ശ്രീനാഥ് ഭാസിയെ കൂടാതെ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, അബുസലീം, പ്രശാന്ത് മുരളി, ബിജു സോപാനം, വൈശാഖ് വിജയന്‍, ഷോണ്‍, നസ്ലിലിന്‍ ജമീല, പൗളി വത്സന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. വാഗമണ്‍, മൂന്നാര്‍, കൊടൈക്കനാല്‍, എറണാകുളം എന്നിവിടങ്ങളിലായി ഷൂട്ടിങ് തുടരും.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ശ്രീഹരി. ഗാനരചന: ഷറഫു, എഡിറ്റര്‍: വിനയന്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈനര്‍: മഞ്ജുഷ, ആര്‍ട്ട് ഡയറക്ടര്‍: റിയാദ് വി. ഇസ്മയില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റിയാസ് ബഷീര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിജില്‍ ദിവാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സുനില്‍ മേനോന്‍, നിഷാന്ത് പന്നിയങ്കര, വിഎഫ്എക്‌സ്: ജോജി സണ്ണി, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്: വൈശാഖ്. ഡിസൈന്‍സ്: മനു ഡാവിഞ്ചി.
Content Highlights: Sreenath Bhasi G1 movie
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·