ശ്രീനാഥ് ഭാസി നായകനായി എത്തുന്ന 'പൊങ്കാല' ഒക്ടോബര്‍ 31-ന്

4 months ago 4

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന 'പൊങ്കാല' ഒക്ടോബര്‍ 31-ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിനു പിന്നാലെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപനം. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന 'പൊങ്കാല' യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്.

വൈപ്പിന്‍, ചെറായി ഭാഗങ്ങളിലായിരുന്നു ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍ പെടുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. എബി ബിനില്‍ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റിന്റേയും ദിയാ ക്രിയേഷന്റേയും ബാനറില്‍ ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കോ-പ്രൊഡ്യൂസര്‍ ഡോണ തോമസ്.

2000 കാലഘട്ടത്തില്‍ ഹാര്‍ബര്‍ പശ്ചാത്തലമാക്കി വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്. യാമി സോനാ, ബാബു രാജ്, സുധീര്‍ കരമന, സമ്പത്ത് രേണു സുന്ദര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ഛായാഗ്രഹണം- ജാക്‌സണ്‍, എഡിറ്റര്‍- അജാസ് പൂക്കാടന്‍. സംഗീതം- രഞ്ജിന്‍ രാജ്, കലാസംവിധാനം- കമര്‍ ഇടക്കര, മേക്കപ്പ്- അഖില്‍ ടി. രാജ്, കോസ്റ്റ്യും ഡിസൈന്‍- സൂര്യാ ശേഖര്‍, ആര്‍ട്ട്- നിധീഷ് ആചാര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സെവന്‍ ആര്‍ട്‌സ് മോഹന്‍, ഫൈറ്റ്- മാഫിയ ശശി, രാജാ ശേഖര്‍, പ്രഭു ജാക്കി, കൊറിയോഗ്രാഫി- വിജയ റാണി. പിആര്‍ഒ- മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്- ജിജേഷ് വാടി, ഡിസൈനര്‍ ആര്‍ട്ടൊ കോര്‍പ്പസ്, ഡിജിറ്റല്‍ പ്രമോഷന്‍സ്- ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്.

Content Highlights: `Ponkala` movie release

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article