ശ്വേത ആഗ്രഹം പറഞ്ഞു! ദൈവാനുഗ്രഹത്താല്‍ അത് സഫലമായി! മകളോടൊപ്പമുള്ള ആല്‍ബം ഗാനത്തെക്കുറിച്ച് സുജാത

8 months ago 10

Edited byഅനുപമ നായർ | Samayam Malayalam | Updated: 26 Apr 2025, 5:30 pm

യേശുദാസിനൊപ്പം പാടിയിരുന്നൊരു ഫ്രോക്ക് കാരി കുട്ടി മുതല്‍ പ്രേക്ഷകര്‍ക്ക് പരിചിതയാണ് സുജാത മോഹന്‍. ഇടക്കാലത്ത് പാട്ടില്‍ നിന്നും ബ്രേക്കെടുത്തുവെങ്കിലും മികച്ച തിരിച്ചുവരവായിരുന്നു അവര്‍ നടത്തിയത്. ലഭിച്ച അവസരങ്ങള്‍ കൃത്യമായി വിനിയോഗിച്ചു എന്നത് മാത്രമല്ല, നിലനില്‍പ്പിനായി ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ടെന്നും സുജാത തുറന്നുപറഞ്ഞിരുന്നു.

മകളോടൊപ്പമുള്ള ആല്‍ബം ഗാനത്തെക്കുറിച്ച് സുജാതമകളോടൊപ്പമുള്ള ആല്‍ബം ഗാനത്തെക്കുറിച്ച് സുജാത (ഫോട്ടോസ്- Samayam Malayalam)
സുജാതയ്ക്ക് ശേഷമായാണ് ശ്വേത മോഹനും പാടിത്തുടങ്ങിയത്. തുടക്കത്തില്‍ പാട്ട് കരിയറാക്കുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല എന്ന് ശ്വേത പറഞ്ഞിരുന്നു. തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നെല്ലാമായി പാടാനുള്ള അവസരം ശ്വേതയ്ക്ക് ലഭിച്ചിരുന്നു. അമ്മയെപ്പോലെ തന്നെ മകളും സ്വീറ്റായി പാടുന്നു എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മികച്ച പിന്തുണയായിരുന്നു ശ്വേതയ്ക്കും ലഭിച്ചത്.

അടുത്തിടെയായിരുന്നു അമ്മയും മകളും ഒന്നിച്ച് ആല്‍ബം ഗാനവുമായെത്തിയത്. ഭയങ്കരമായൊരു ആഗ്രഹമായിരുന്നു ഇത്. അത് സഫലമായതില്‍ സന്തോഷം എന്നായിരുന്നു സുജാത പറഞ്ഞത്. ശ്വേതയ്‌ക്കൊരു പ്രയര്‍ സോംഗ് വേണമായിരുന്നു. വേണ്ടി വന്നാല്‍ ഡാന്‍സ് കോറിയോഗ്രാഫി ചെയ്യാന്‍ പറ്റിയ പാട്ടായിരിക്കണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് ഈ ഗാനത്തിലേക്ക് എത്തിയത്, ഇത് അവര്‍ക്കേ ചെയ്യാന്‍ പറ്റുള്ളൂ എന്നായിരുന്നു വിദ്യാസാഗര്‍ പറഞ്ഞത്.


Also Read: മക്കളില്ലേ എന്ന ചോദ്യത്തിന് മുന്നില്‍ പതറിയ നിമിഷങ്ങള്‍! വേദനകളെല്ലാം മാറിയത് ഇസയുടെ വരവോടെ! ചാക്കോച്ചന്റെ വേറെ ലെവല്‍ സെലിബ്രേഷനില്‍ മഞ്ജുവും പിഷുവും

പേളി മാണിക്ക് നല്കിയ അഭിമുഖത്തിലും അമ്മയും മകളും ഈ ഗാനത്തെക്കുറിച്ച് വാചാലയായിരുന്നു. വളരെ റെയറായിട്ടാണ് അമ്മയുടെ റെക്കോര്‍ഡിംഗ് കാണാന്‍ പോയിട്ടുള്ളത്. വീട്ടില്‍ നിന്നും പാടി പ്രാക്ടീസ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. അമ്മയും മകളും ഒന്നിച്ച് പാടുമ്പോള്‍ അത് വ്യത്യസ്തമായിരിക്കണം എന്നുണ്ടായിരുന്നു. അഞ്ച് വര്‍ഷത്തിലേറെയായി അതിന്റെ പണിപ്പുരയിലായിരുന്നു.

ശ്വേത ആഗ്രഹം പറഞ്ഞു! ദൈവാനുഗ്രഹത്താല്‍ അത് സഫലമായി! മകളോടൊപ്പമുള്ള ആല്‍ബം ഗാനത്തെക്കുറിച്ച് സുജാത


മീനിംഗ് ഫുളായൊരു പാട്ടിലൂടെ തുടങ്ങാമെന്ന് കരുതി. പ്രകൃതിയെക്കുറിച്ച് പാടി തുടങ്ങാമെന്ന് കരുതി. കേട്ടപ്പോള്‍ തന്നെ അമ്മയും സമ്മതിച്ചു. എല്ലാവര്‍ക്കും പാടാന്‍ പറ്റുന്ന തരത്തിലുള്ള പാട്ടായിരിക്കണം, ഡാന്‍സായിട്ട് കംപോസ് ചെയ്യാന്‍ പറ്റുന്നതായിരിക്കണം എന്നും മനസിലുണ്ടായിരുന്നു. നല്ല രീതിയില്‍ തന്നെ കംപോസ് ചെയ്യിക്കണമായിരുന്നു. അങ്ങനെയാണ് വിദ്യാജി ഇതിലേക്ക് വരുന്നത്. പ്രൊഡ്യൂസര്‍ പറയുന്നത് കേട്ടിരിക്കുകയായിരുന്നു ഞാന്‍ എന്നായിരുന്നു ഇടയ്ക്ക് സുജാതയുടെ കമന്റ്.

വിദ്യാജിയുടെ എന്തരോ മഹാനുഭവലു ഒക്കെയായിരുന്നു മനസിലേക്ക് വന്നത്. ശ്വേതയ്ക്ക് ഇങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് ഞാനാണ് വിളിച്ച് പറഞ്ഞത്. ആരാണ് വരികള്‍ എഴുതുന്നതെന്ന് ചോദിച്ചിരുന്നു. അമ്മയോടുള്ള സ്‌നേഹവും പ്രകൃതിയെക്കുറിച്ചുമാണ് വരികള്‍. പ്രകൃതി എല്ലാം എല്ലാവര്‍ക്കും തുല്യമായാണ് കൊടുക്കുന്നത്. നമ്മള്‍ തിരിച്ച് എന്ത് കൊടുക്കുന്നു എന്നുള്ളത് ചോദ്യമാണ്. എന്തൊക്കെ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ജീവിതത്തില് ഏറ്റവും വലിയ ഭാഗ്യമായാണ് ഈ അവസരത്തെ കാണുന്നത്. പാട്ടില് 50 ഫിനിഷാക്കിയിരിക്കുകയാണ് സുജാത. അതിനിടയിലാണ് ഇങ്ങനെയൊരു അവസരവും വന്നത്. ദൈവത്തിനോടാണ് നന്ദി പറയാനുള്ളതെന്നുമായിരുന്നു സുജാത പറഞ്ഞത്. അഭിമുഖങ്ങളിലെല്ലാം അമ്മയും മകളും ഈ ഗാനത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

Read Entire Article