Edited byഅനുപമ നായർ | Samayam Malayalam | Updated: 20 Apr 2025, 5:12 pm
സുജാതയും ഭര്‍ത്താവ് മോഹനും മകള്‍ ശ്വേതയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അമ്മയേയും മകളെയും പോലെ തന്നെ പാടാനുള്ള കഴിവുണ്ട് മോഹനും. ഇടയ്ക്ക് വേദികളില്‍ ഇവരൊന്നിച്ച് പാടാറുമുണ്ട്. ഇപ്പോഴും പാട്ടില്‍ സജീവമായി നില്‍ക്കുന്നതിന് പിന്നിലെ കാരണം മോഹനാണെന്ന് സുജാത എപ്പോഴും പറയാറുള്ളതാണ്. അത്രയേറെ സപ്പോര്‍ട്ടാണ് അദ്ദേഹം തരുന്നത്. പേളി മാണി ഷോയിലെത്തിയപ്പോഴും സുജാത മോഹനെക്കുറിച്ചും ശ്വേതയെക്കുറിച്ചും വാതോരാതെ സംസാരിച്ചിരുന്നു.
അമ്മയായ ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് സുജാത മോഹന്ശ്വേത ജനിച്ചതിന് ശേഷം ജീവിതത്തില്‍ കുറേ നല്ല കാര്യങ്ങള്‍ സംഭവിച്ചിരുന്നു. അവളാണ് എന്റെ ഭാഗ്യം എന്ന് പറയാം. ആ സമയത്ത് അത്ര ആക്ടീവായിരുന്നില്ല പാട്ടില്‍. ആദ്യത്തെ കുറേ മാസങ്ങള്‍ ബ്രേക്കെടുത്തിരുന്നു. പാടിത്തുടങ്ങിയപ്പോള്‍ മോഹനും എന്റെ അമ്മയുമാണ് മോളെ നോക്കിയത്. കുഞ്ഞിനെ നോക്കാന്‍ ആളെ വെക്കുന്നതിനോട് എനിക്ക് വലിയ യോജിപ്പില്ല. ഓരോരുത്തരുടെ സാഹചര്യം പോലെയാണ്. ഞാന്‍ പുറത്ത് നിന്നും ആളെ വെക്കാതെയാണ് ആ സിറ്റുവേഷന്‍ മാനേജ് ചെയ്തത്.
ശ്വേതയെ നേക്കിയത് എന്റെ അമ്മയാണ്. ഒന്നര വര്‍ഷം ഞാന്‍ പാട്ടില്‍ നിന്നൊക്കെ മാറി നിന്നിരുന്നു. അതിന് ശേഷം ശക്തമായി തന്നെ തിരിച്ചുവന്നു. അതില്‍ പ്രിയദര്‍ശനോടും റഹ്‌മാനോടുമാണ് നന്ദി പറയാനുള്ളത്. എന്നിലുള്ള കഴിവ് മനസിലാക്കി തിരിച്ച് കൊണ്ടുവന്നത് അവരാണ്. എന്തിനാണ് വീട്ടിലിരിക്കുന്നത്, നിങ്ങളൊരു പാട്ടുകാരിയല്ലേ, ആ കഴിവ് എന്താണ് ഉപയോഗിക്കാത്തതെന്നായിരുന്നു അവരുടെ ചോദ്യം.
ശ്വേത ഭാഗ്യം കൊണ്ടുവന്നവളാണ്! ബ്രേക്കെടുത്തിട്ടും തിരികെ എത്തിച്ചത് റഹ്‌മാനും പ്രിയനും! അമ്മയായ ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് സുജാത മോഹന്‍
പാട്ട് തരുമ്പോള്‍ നന്നായി പാടുക എന്നത് വലിയ ഉത്തരവാദിത്തമാണ്. ദൈവാനുഗ്രഹത്താല്‍ അതിന് കഴിഞ്ഞു. റഹ്‌മാന്‍ എനിക്ക് ഒത്തിരി അവസരങ്ങള്‍ തന്നിരുന്നു. നേരത്തെ പാടിയിരുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ, അത് നിലനിര്‍ത്തണമല്ലോ. ഞാനും നന്നായി പരിശ്രമിച്ചിരുന്നു. പാട്ട് പഠിക്കാനും, പ്രാക്ടീസ് ചെയ്യാനുമൊക്കെ കൂടുതല്‍ സമയം കണ്ടെത്തിയിരുന്നു.
മോഹനും കട്ട സപ്പോര്‍ട്ടാണ്. ഞാന്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ അവിടെ സൈഡില്‍ ഉറങ്ങും. രാവിലെ എഴുന്നേറ്റ് ഡ്യൂട്ടിക്ക് പോവാനുള്ളതാണ്. നീ എനിക്ക് ഭക്ഷണം തന്നില്ലെന്നോ, എനിക്ക് വേണ്ടി പാചകം ചെയ്യണമെന്നോ പറഞ്ഞില്ല. എപ്പോഴും എല്ലാത്തിനും സപ്പോര്‍ട്ടായി കൂടെയുണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് ഇടവേള അവസാനിപ്പിച്ച് വീണ്ടും പാട്ടിലേക്ക് വരാന്‍ കഴിഞ്ഞത്. രണ്ടാം വരവില് നിരവധി പാട്ടുകളാണ് പാടാനായി ലഭിച്ചത്. ഇപ്പോഴും സ്റ്റേജ് ഷോകളിലും ചാനല് പരിപാടികളിലുമെല്ലാം സജീവമാണ് സുജാത. ഇടയ്ക്ക് ശ്വേതയും കൂടെയുണ്ടാവാറുണ്ട്.





English (US) ·