ശ്ശെടാ, നിങ്ങളെങ്ങനെയാണ് മനസ്സമാധാനത്തോടെ ഉറങ്ങുന്നത്, എങ്ങനെയാണ് ജീവിക്കുന്നത്? സങ്കടം തോന്നുന്നു എന്ന് തൃഷ കൃഷ്ണന്‍

9 months ago 8

Authored byഅശ്വിനി പി | Samayam Malayalam | Updated: 11 Apr 2025, 1:12 pm

ചില രാഷ്ട്രീയ നേതാക്കളും കൂടെ ജോലി ചെയ്ത സഹപ്രവര്‍ത്തകരുമടക്കം പലരും തൃഷയെ കുറിച്ച് നടത്തിയ അശ്ലീല പരമാര്‍ശങ്ങള്‍ പലപ്പോഴും വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയ ഒന്നടങ്കം തൃഷയെ ആക്രമിക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്

Samayam Malayalamതൃഷ കൃഷ്ണൻതൃഷ കൃഷ്ണൻ
കാല്‍ നൂറ്റാണ്ടിലേറെയായി സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് തൃഷ കൃഷ്ണന്‍. വിവാഹം പോലും വേണ്ട എന്നുവച്ച് സിനിമയില്‍ ജീവിയ്ക്കുന്ന നടി, ഇപ്പോഴും താരമൂല്യത്തിന്റെ കാര്യത്തില്‍ തൃഷയെ കഴിഞ്ഞിട്ടേ തമിഴിന്‍ മറ്റൊരു നായികയുള്ളൂ. സൗന്ദര്യ റാണി എന്നാണ് തൃഷയെ വിശേഷിപ്പിയ്ക്കുന്നത്. ഇന്നലെ, ഏപ്രില്‍ പത്തിനാണ് അജിത്തിനൊപ്പം തൃഷ അഭിനയിച്ച ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിയ്ക്കുന്നത്. അതിനിടയില്‍ തൃഷ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ആളുകളെ കണ്‍ഫ്യൂഷനിലാക്കുന്നത്

'ശ്ശെടാ! ടോക്‌സിക് ആളുകളേ, നിങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നത്, അല്ലെങ്കില്‍ എങ്ങനെയാണ് മനസ്സമാധാനത്തോടെ ഉറങ്ങുന്നത്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഇരുന്നുകൊണ്ട് മറ്റുള്ളവരെ കുറിച്ച് അസംബന്ധം പോസ്റ്റ് ചെയ്യുന്നത് ശരിക്കും നിങ്ങളുടെ ദിവസങ്ങളെ മനോഹരമാക്കുന്നുണ്ടോ. നിങ്ങളെയും നിങ്ങള്‍ക്കൊപ്പം താമസിക്കുന്നവരെയും അല്ലെങ്കില്‍ നിങ്ങളുടെ ചുറ്റും ജീവിക്കുന്നവരെയും ഓര്‍ത്ത് ശരിക്കും ഭയം തോന്നുന്നു. തീര്‍ച്ചയായും ഇത് അജ്ഞാത ഭീരുത്വമാണ്. ശരിക്കും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്നാണ് തൃഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.


Also Read: സമയം അടുത്തു, ഇനി എന്നും ഒരുമിച്ച്; പ്രണയം വെളിപ്പെടുത്തി ഡോണ അന്ന, പയ്യന്‍ ആരാണെന്ന് മനസ്സിലായോ?

സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയായിട്ടുള്ള നടിയാണ് തൃഷ കൃഷ്ണ. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരുമുള്‍പ്പടെ പലരും തൃഷയെ കുറിച്ച് മോശം കമന്റുകള്‍ പറഞ്ഞതടക്കം ഈ 25 വര്‍ഷത്തെ കരിയരില്‍ തൃഷയ്ക്ക് പലതും അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് പങ്കുവയ്ക്കാന്‍ മാത്രം എന്താണ് സംഭവിച്ചത് എന്നറിയാത്ത കണ്‍ഫ്യൂഷനിലാണ് ആരാധകര്‍. ഇപ്പോള്‍ തൃഷയ്‌ക്കെതിരെ എന്ത് ടോക്‌സിക് കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത് എന്ന് ആരാധകര്‍ തിരയുന്നു.

Also Read: വീണ്ടും കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷേ...? എന്തുകൊണ്ടാണ് വിവാഹ മോചനത്തിന് ശേഷം, നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്മാറി എന്ന് രേണു ദേശായി

ശ്ശെടാ, നിങ്ങളെങ്ങനെയാണ് മനസ്സമാധാനത്തോടെ ഉറങ്ങുന്നത്, എങ്ങനെയാണ് ജീവിക്കുന്നത്? സങ്കടം തോന്നുന്നു എന്ന് തൃഷ കൃഷ്ണന്‍


ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയ്ക്ക് ശേഷം തൃഷയെയും നയന്‍താരയെയും താരതമ്യപ്പെടുത്തി പല തരത്തിലുള്ള കമന്റുകളും വന്നിരുന്നു. നയന്‍താര ഫാന്‍സ് തൃഷയ്ക്ക് എതിരെ നടത്തിയ മോശം കമന്റുകള്‍ക്കെതിരെ പ്രതികരണവുമായി തൃഷ ഫാന്‍സും എത്തി. ഇതാണോ ഇങ്ങനെ ഒരു പോസ്റ്റ് പങ്കുവച്ചാന്‍ തൃഷയെ പ്രേരിപ്പിച്ചത് എന്നാണ് ആളുകളുടെ കണ്‍ഫ്യൂഷന്‍.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article