ഷാന്‍ റഹ്‌മാനും ഭാര്യയ്ക്കും എതിരായ വഞ്ചനാക്കേസ്; ഒത്തുതീര്‍പ്പ് ശ്രമവുമായി സുഹൃത്തുക്കള്‍

9 months ago 8

26 March 2025, 12:19 PM IST

shaan rahman

ഷാൻ റഹ്‌മാൻ | ഫയൽചിത്രം | ഫോട്ടോ: ശ്രീജിത്ത് പി.രാജ്/ മാതൃഭൂമി

കൊച്ചി: സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാനും ഭാര്യയ്ക്കും എതിരായ വഞ്ചനാക്കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സൂചന. ഷാന്‍ റഹ്‌മാന്റെ സുഹൃത്തുക്കള്‍ ഇടപെട്ടാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി സുഹൃത്തുക്കള്‍ പരാതിക്കാരനെ സമീപിച്ചതായാണ് വിവരം.

കൊച്ചിയില്‍ ജനുവരി 25-ന് നടന്ന സംഗീതനിശയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഷാന്‍ റഹ്‌മാന്‍ കരാര്‍പ്രകാരമുള്ള 38 ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി. കൊല്ലം സ്വദേശിയും ഷോ ഡയറക്ടറുമായ നിജു രാജാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സംഗീതനിശ സഷാന്‍ റഹ്‌മാനും ഭാര്യയ്ക്കും എതിരേ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

സംഗീതനിശയ്ക്ക് ശേഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റില്‍നിന്ന് ലഭിക്കുന്ന തുക നല്‍കാമെന്നാണ് ഷാന്‍ റഹ്‌മാന്‍ ആദ്യം പറഞ്ഞതെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാല്‍, ബുക്കിങ് വെബ്‌സൈറ്റില്‍നിന്ന് 38 ലക്ഷത്തിലധികം രൂപ ലഭിച്ചിട്ടും തനിക്ക് നല്‍കാനുള്ള പണം നല്‍കിയില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.

അതിനിടെ, കേസില്‍ ഷാന്‍ റഹ്‌മാന്‍ നേരത്തെ മുന്‍കൂര്‍ജാമ്യം നേടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍, ഷാന്‍ റഹ്‌മാന്‍ ഇതുവരെയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരായിട്ടില്ല. ഇതിനിടെയാണ് സുഹൃത്തുക്കള്‍വഴി ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ആരംഭിച്ചത്. പരാതിക്കാരനും കേസ് ഒത്തുതീര്‍പ്പാക്കാനാണ് താത്പര്യം. മുഴുവന്‍തുകയും ലഭിച്ചാല്‍ കേസ് ഒത്തുതീര്‍പ്പാക്കാമെന്നതാണ് പരാതിക്കാരന്റെ നിലപാട്.

Content Highlights: Music composer Shan Rahman and his woman look a cheating case. Friends are mediating for a settlement

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article