22 March 2025, 08:45 PM IST

Photo: PTI & ANI
ഐപിഎല്‍ 18-ാം എഡിഷന്റെ ഉദ്ഘാടനചടങ്ങിന് മോടികൂട്ടി ബോളിവുഡ് താരങ്ങളും നര്‍ത്തകിമാരും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഉദ്ഘാടനചടങ്ങിലെ കലാപരിപാടികള്‍ കാണികളെ ആവേശത്തിമിര്‍പ്പിലാക്കി.
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍, നടി ദിഷ പഠാണി, ഗായിക ശ്രേയാ ഘോഷാല്‍, പഞ്ചാബി ഗായകന്‍ കരണ്‍ ഔജ്‌ല തുടങ്ങിയവരാണ് ഉദ്ഘാടനചടങ്ങില്‍ കാണികളെ ത്രസിപ്പിച്ചത്. ചടുലമായ നൃത്തം അവതരിപ്പിച്ച് ദിഷ പഠാണി സ്റ്റേഡിയത്തിലുള്ളവരുടെ മനംകവര്‍ന്നു. ഗായിക ശ്രേയാ ഘോഷാലും കരണ്‍ ഔജ്‌ലയും ഗാനങ്ങള്‍ ആലപിച്ചതോടെ കാണികള്‍ ഇളകിമറഞ്ഞു.
സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ആയിരുന്നു ഉദ്ഘാടനചടങ്ങിലെ പ്രധാനതാരം. വേദിയിലെത്തിയ ഷാരൂഖ് റിങ്കു സിങ്ങിനെയും വിരാട് കോലിയെയും വേദിയിലേക്ക് ക്ഷണിച്ച് ഇരുവര്‍ക്കുമൊപ്പം നൃത്തംചെയ്തു. വന്‍ കരഘോഷത്തോടെയാണ് ആരാധകര്‍ ഇവരുടെ നൃത്തം ആസ്വദിച്ചത്.
Content Highlights: Shah Rukh Khan, Disha Patani, and singers Shreya Ghoshal,Karan Aujla lit up the IPL Opening ceremony





English (US) ·