ഷൂട്ടിങ് കഴിഞ്ഞ് കുളിക്കാനിറങ്ങി; നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ നർത്തകന്റെ മൃതദേഹം കണ്ടെത്തി

8 months ago 7

25 April 2025, 09:18 AM IST

Saurabh Sharma

മരിച്ച സൗരഭ് ശർമ | Photo: Instagram/ Cine Dancers' Association Est. 1955

റിതേശ് ദേശ്മുഖ് നായകനായ മറാഠി ചിത്രം 'രാജാ ശിവാജി'യുടെ ചിത്രീകരണത്തിനിടെ കൃഷ്ണ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ നര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. രണ്ടുദിവസം മുമ്പാണ് ചിത്രത്തിന്റെ ഗാനരംഗത്തിന്റെ ഷൂട്ടിങ്ങിനിടെ കോറിയോഗ്രാഫി ടീമിലെ അംഗത്തെ കാണാതായത്. മഹാരാഷ്ട്രയിലെ സത്താറയില്‍ കൃഷ്ണ നദിയില്‍ ഒഴുക്കില്‍പ്പെട്ടുപോവുകയായിരുന്നു.

സൗരഭ് ശര്‍മ (26)യാണ് മരിച്ചത്. രണ്ടുദിവസത്തെ തിരച്ചിലിന് ശേഷം വ്യാഴാഴ്ച രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കൃഷ്ണ നദിയും വെന്ന നദിയും കൂടിച്ചേരുന്ന സത്താറയിലെ സംഘം മഹൗലി എന്ന സ്ഥലത്തുവെച്ചാണ് സൗരഭിനെ കാണാതായത്. ഷൂട്ടിങ് പൂര്‍ത്തിയായതിന് പിന്നാലെ നദിയില്‍ കുളിക്കാന്‍ പോയതായിരുന്നു. കൈ വൃത്തിയാക്കിയ ശേഷം സൗരഭ് നീന്താനായി പുഴയിലിറങ്ങി. തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ടുപോവുകയായിരുന്നു.

ചൊവ്വാഴ്ച പകല്‍ നീണ്ട തിരച്ചില്‍ വെളിച്ചക്കുറവിനെത്തുടര്‍ന്ന് രാത്രി നിര്‍ത്തിവെച്ചിരുന്നു. ബുധനാഴ്ചയും തിരച്ചില്‍ നടത്തി. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് സത്താറ പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: choreographer drowned during the shooting of a Marathi film. Body was recovered

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article