ഷെയ്ൻ നി​ഗത്തിന്റെ രണ്ടുചിത്രങ്ങൾ ഒരേസമയം; റിലീസിലെ ആശയക്കുഴപ്പങ്ങൾ നീങ്ങിയെന്ന് നിർമാതാക്കൾ

4 months ago 4

18 September 2025, 10:59 AM IST

Shane Nigam Movies

ഹാൽ, ബൾട്ടി എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകൾ | ഫോട്ടോ: Facebook

ഷെയ്ൻ നി​ഗം നായകനാകുന്ന ബൾട്ടി, ഹാൽ എന്നീ സിനിമകളുടെ റിലീസ് സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങൾ പരിഹരിച്ചു. പ്രൊഡ്യൂസർ അസോസിയേഷൻ്റെ മധ്യസ്ഥതയിൽ ഇരുനിർമ്മാതാക്കളും തമ്മിലുള്ള സൗഹാർദ്ദപരമായ ചർച്ചയിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടത്.

നിശ്ചയിച്ച പ്രകാരം ബൾട്ടി സെപ്റ്റംബർ 26 നും ഹാൽ സംയുക്ത തിരുമാന പ്രകാരം ഒക്ടോബർ 10 നും റിലീസ് ചെയ്യും. ഷെയ്ൻ നിഗം നായകനാവുന്ന വൻ മുതൽ മുടക്കുള്ള രണ്ട് സിനിമകൾ ഒരേ ഘട്ടത്തിൽ എത്തിയ സാഹചര്യത്തിലായിരുന്നു സംയുക്ത ചർച്ചകൾക്ക് നിർമ്മാതാക്കളുടെ സംഘടന എന്ന നിലയിൽ KFPA മധ്യസ്ഥം വഹിച്ചത്.

ഹാൽ എന്ന ചിത്രത്തിൻ്റെ റിലീസ് സെപ്റ്റംബറിൽ നിശ്ചയിച്ചിരുന്നുവെങ്കിലും സെൻസർ നടപടിക്രമങ്ങൾ വൈകിയതിനാലും നിശ്ചയിച്ച ദിവസത്തിൽ വേണ്ടത്ര പ്രൊമോഷണൽ ക്യാമ്പയിനോടെ റിലീസ് സാധ്യമല്ലാ എന്നതിനാലുമാണ് തൊട്ടടുത്തുതന്നെ എത്തേണ്ടിയിരുന്ന ബൾട്ടിയുടെ റിലീസും പുതിയ ഡേറ്റ് നിശ്ചയിക്കുന്നതിലേക്ക് നയിച്ചത്.

ഇരു സിനിമകൾക്കും ഗുണകരമായ കാര്യങ്ങൾക്ക് വേണ്ടി രണ്ടു നിർമ്മാതാക്കളും വിട്ടു വീഴ്ചകൾക്ക് തയ്യാറായതോടെയാണ് ഉചിതമായ തീരുമാനമുണ്ടായത്. ചർച്ചകൾക്ക് പ്രൊഡ്യൂസർ അസോസിയേഷൻ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫൻ നേത്വത്വം നൽകി.

Content Highlights: Shane Nigam's 'Balti' & 'Haal' Release Dates Confirmed After Producers Agreement

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article