18 April 2025, 01:47 PM IST

ഷൈൻ ടോം ചാക്കോ, 'അമ്മ' ഓഫീസ് | ഫോട്ടോ: Facebook, മാതൃഭൂമി
കൊച്ചി: ഷൈൻ ടോം ചാക്കോയ്ക്കെതിരെ ശക്തമായ നിലപാടുമായി താരസംഘടനയായ അമ്മ. സംഘടനയുടെ ആഭ്യന്തര കമ്മിറ്റി ഷൈൻ ടോം ചാക്കോയ്ക്ക് ഉടൻ നോട്ടീസയയ്ക്കും. ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനാലാണ് നോട്ടീസ് അയയ്ക്കുന്നത്. വിൻ സിയുടെ പരാതിയിൽ തിങ്കളാഴ്ചക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണമെന്നാണ് ആവശ്യം.
തിങ്കളാഴ്ച ഷൈൻ ടോം ചാക്കോയെ സംബന്ധിച്ച് നിർണായകദിവസമാവുകയാണ്. തിങ്കളാഴ്ചക്കുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അച്ചടക്ക സമിതി ജനറൽ ബോഡിയോട് ശുപാർശ ചെയ്യും. അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം. വിൻ സി അമ്മയിൽ അംഗമല്ലെങ്കിലും ഷൈൻ ടോം ചാക്കോ അംഗമായതിനാൽ അദ്ദേഹത്തിനെതിരെ എന്ത് നടപടിയെടുക്കാനാവും എന്നാണ് ആഭ്യന്തര സമിതി ആലോചിക്കുന്നത്.
സൂത്രവാക്യം എന്ന ചിത്രത്തിന്റെ ആഭ്യന്തര സമിതിയാണ് ഷൈനിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്ന കാര്യത്തിൽ അന്തിമമായി തീരുമാനമെടുക്കേണ്ടത് എന്നാണ് സിനിമാ സംഘടനയിലെ അംഗങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. അവരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമാ സംഘടനകൾക്ക് ഭാവി കാര്യങ്ങൾ തീരുമാനിക്കാനാവൂ. അതിനപ്പുറത്തേക്ക് എന്ത് ചെയ്യാനാവുമെന്നാണ് തിങ്കളാഴ്ച നടക്കുന്ന ഫിലിം ചേംബർ യോഗം ആലോചിക്കുക. ഫിലിം ചേംബറിന്റെ മോണിട്ടറിങ് കമ്മിറ്റിയാണ് തിങ്കളാഴ്ച യോഗംചേരുന്നത്. ഷൈനിനെതിരെ തുടർച്ചയായുണ്ടാവുന്ന ആരോപണങ്ങൾ യോഗത്തിൽ ചർച്ചയാവും.
നിർമാതാക്കളുടെ സംഘടനയുടെ യോഗവും തിങ്കളാഴ്ച ചേരുന്നുണ്ട്. വിൻ സി ഉന്നയിച്ച വിഷയമല്ല പ്രധാന ചർച്ചയെങ്കിലും ഷൈനിനെതിരായ ആരോപണങ്ങളും ചർച്ചയ്ക്ക് വന്നേക്കും. സൂത്രവാക്യം എന്ന ചിത്രത്തിന്റെ ആഭ്യന്തര കമ്മിറ്റിയും ഉടൻ യോഗം ചേരുമെന്നാണ് വിവരം.
Content Highlights: Shine Tom Chacko Faces AMMA Action
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·