24 April 2025, 11:08 AM IST

അപർണ ജോൺസ്, ഷെെൻ ടോം ചാക്കോ
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന ആരോപണവുമായി മറ്റൊരു നടി കൂടി രംഗത്ത്. സൂത്രവാക്യം എന്ന ചിത്രത്തില്‍ അഭിനയിച്ച അപര്‍ണ ജോണ്‍സാണ് ആരോപണവുമായി രംഗത്തെത്തിയത്. സെറ്റില്‍ വെച്ച് ഷൈന്‍ തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് അപര്‍ണയുടെ ആരോപണം. നേരത്തേ ഇതേ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഷൈന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് നടി വിന്‍ സി അലോഷ്യസ് രംഗത്തെത്തിയിരുന്നു.
'വിന്‍ സി കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ച അതേ അനുഭവങ്ങളാണ് എനിക്കും പറയാനുള്ളത്. സീനെടുക്കാന്‍ നില്‍ക്കുമ്പോഴും പ്രാക്ടീസ് ചെയ്യുമ്പോഴും ബ്രേക്കെടുത്ത് മാറി നില്‍ക്കുമ്പോഴുമെല്ലാം വളരെ രൂക്ഷമായ ലൈംഗികച്ചുവയോടെയാണ് ഷൈന്‍ സംസാരിച്ചത്. തുടര്‍ച്ചയായി അങ്ങനെ സംസാരിച്ചത് അസഹ്യമായിരുന്നു. ഇങ്ങനെ അശ്ലീലം പറഞ്ഞയാളുടെ കൂടെ അതിന് ശേഷം സ്‌ക്രിപ്റ്റിലെ ഡയലോഗ് പറയുകയും ഒന്നിച്ചഭിനയിക്കുകയും ചെയ്യുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു.' -അപര്‍ണ പറഞ്ഞു.
'ഇത് എന്റെ ആദ്യ സിനിമയാണ്. ഞാന്‍ കേരളത്തില്‍ ജീവിക്കുന്നയാളല്ല. ഓസ്‌ട്രേലിയയിലാണ് കുറച്ചുനാളായി ജീവിക്കുന്നത്. ഐസി (ഇന്റേണല്‍ കമ്മിറ്റി) എന്നൊരു സംവിധാനമുണ്ട് എന്നും ഇത്തരം സംഭവങ്ങളുണ്ടായാല്‍ അവരോട് പരാതി പറയാമെന്നുമുള്ള കാര്യത്തില്‍ എനിക്ക് ധാരണയില്ലായിരുന്നു. സെറ്റില്‍ എനിക്ക് അടുപ്പമുണ്ടായിരുന്ന ഒരു വനിതാ ആര്‍ട്ടിസ്റ്റുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങള്‍ അവരോട് പറഞ്ഞു. അവര്‍ അതിന് പരിഹാരമുണ്ടാക്കിത്തന്നു. അതിനാല്‍ പരാതി നല്‍കി മുന്നോട്ട് പോകാന്‍ ഉദ്ദേശിച്ചില്ല.'
Updating ...
Content Highlights: Actress Aparna Jones alleges, Shine Tom Chacko misbehaved with her during shooting of Soothravakyam
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·