17 April 2025, 06:04 PM IST

സിസിടിവി ദൃശ്യം, ഷൈൻ ടോം ചാക്കോ | Photo: Screen grab/ Mathrubhumi News, Instagram/ Shine Tom Chacko
കൊച്ചി: ഡാന്‍സാഫ് പരിശോധനയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍നിന്ന് രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യംചെയ്യാനൊരുങ്ങി പോലീസ്. നടനെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചു. അതേസമയം, ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെനിന്ന് കടന്നുകളഞ്ഞത് ബൈക്കിലാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.
ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയ ഷൈന്‍, ബൈക്കില്‍ ബോള്‍ഗാട്ടിയില്‍ എത്തിയതായാണ് പോലീസ് കണ്ടെത്തല്‍. ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടുന്ന ഷൈനിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ഹോട്ടലിന്റെ കോമ്പൗണ്ടിന് പുറത്തെത്തിയ ഷൈന്‍ ബൈക്കില്‍ കയറിയാണ് രക്ഷപ്പെട്ടത് എന്നാണ് വ്യക്തമായത്. ബൈക്ക് ആരുടേതാണ് എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ലിഫ്റ്റ് ചോദിച്ചാണോ പോയത് എന്നതടക്കം പോലീസ് അന്വേഷിക്കും.
ഇവിടെ ഇയാള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തു. അവിടെനിന്ന് പുലര്‍ച്ചെ മൂന്നരയോടെ തൃശ്ശൂര്‍ ഭാഗത്തേക്ക് പോയതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
തൃശ്ശൂര്‍ സ്വദേശിയായ ഷൈന്‍ വീട്ടിലേക്കാണോ പോയത് എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഷൈന്‍ മാതാപിതാക്കളോട് സംസാരിച്ചതായി സംശയമുണ്ട്. അത്തരത്തിലുള്ള പ്രതികരണമാണ് അമ്മ നേരത്തേ മാധ്യമങ്ങളോട് നടത്തിയത്.
Content Highlights: Shine Tom Chacko escaped from a Kochi edifice during a constabulary raid
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·