സംവിധായകന്റെ പേര് പോസ്റ്ററിൽ ഇല്ല? 'ഒരു ദുരൂഹസാഹചര്യത്തില്‍' സിനിമയുടെ പോസ്റ്റര്‍ താനെ ദുരൂഹത നിറഞ്ഞത്

3 weeks ago 2

Authored by: ഋതു നായർ|Samayam Malayalam28 Dec 2025, 11:42 americium IST

മഞ്ഞുമ്മല്‍ ബോയ്‌സ് അടക്കമുള്ള വിജയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ചിദംബരത്തിന്റെ നടനായുള്ള അരങ്ങേറ്റമാണ് ഈ ചിത്രം.

oru dhorooha sahacharyathil movie   poster is retired  present  with afloat  of mistery(ഫോട്ടോസ്- Samayam Malayalam)
കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, സംവിധായകന്‍ ചിദംബരം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ്. 'ഒരു ദുരൂഹ സാഹചര്യത്തില്‍'. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ക്രിസ്മസുമായി ബന്ധപ്പെട്ട അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പേര് പോസ്റ്ററില്‍ എവിടെയും ഇല്ല. പകരം ലിസ്റ്റിന്‍ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ആണ് ഉള്ളത്. 2022ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താന്‍ കേസ് കൊട്' സിനിമയുടെ സംവിധായകൻ കൂടിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ. സംവിധായകന്റെ പേര് ഒഴിവാക്കി എന്ത് കൊണ്ട് നായകൻ അടക്കമുള്ളവർ പോസ്റ്റർ പുറത്തു വിട്ടു എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ.

സുധീഷ്, ജാഫര്‍ ഇടുക്കി, രാജേഷ് മാധവന്‍, ഷാഹി കബീര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ജനുവരിയിൽ റിലീസിന് ഒരുങ്ങുകയാണ്.

മാജിക് ഫ്രെയിംസ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജസ്റ്റിന്‍ സ്റ്റീഫന്‍ ആണ് കോ പ്രൊഡ്യൂസര്‍. ഛായാഗ്രഹണം- അര്‍ജുന്‍ സേതു, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, സംഗീതം- ഡോണ്‍ വിന്‍സെന്റ്, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്- അഖില്‍ യശോധരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നവീന്‍ പി തോമസ്, കലാസംവിധാനം- ഇന്ദുലാല്‍ കവീട്, സിങ്ക് ആന്‍ഡ് സൗണ്ട്- ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിംഗ്- വിപിന്‍ നായര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, ഡാന്‍സ് കൊറിയോഗ്രഫി- ഡാന്‍സിംഗ് നിന്‍ജ, ആക്ഷന്‍ കൊറിയോഗ്രഫി- വിക്കി നന്ദഗോപാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അജിത്ത് വേലായുധന്‍, സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍സ്- യെല്ലോടൂത്ത്‌സ്, വിതരണം- മാജിക് ഫ്രെയിംസ് റിലീസ്.
Read Entire Article