Authored by: അശ്വിനി പി|Samayam Malayalam•3 Nov 2025, 12:09 pm
കൃഷ്ണകുമാറിന്റെ മക്കളിൽ ഇഷാനിയ്ക്ക് മാത്രമുള്ള പ്രത്യേകതകളെ കുറിച്ച് കൃഷ്ണകുമാർ പറയുന്നു. വാശിക്കാരിയാണെങ്കിലും സത്യം മാത്രം പറയുന്ന ആളാണത്രെ
ഇഷാനി കൃഷ്ണസത്യം മാത്രം പറയുന്നവൾ, വാശിക്കാരി, വിശ്വസ്ഥ. ഒരു കാലത്തു ഓസിയുടെ വാലായിരുന്നു. പിന്നീട് ഓസി അവളുടെ വാലായി മാറി. വർഷങ്ങങ്ങൾ പെട്ടെന്ന് കടന്നു പോയി. കുഞ്ഞായിരുന്നപ്പോൾ അവളെ ഞങ്ങൾ വട്ടിളക്കുമായിരുന്നു. പെട്ടെന്ന് മൂടുമാറും. ബഹളമുണ്ടാക്കും. അതിനും ഒരു സൗന്ദര്യമുണ്ടായിരുന്നു. ആ സുന്ദരിയായ വാശിക്കാരി ഇഷാനിക്ക് ഇന്നലെ 25 വയസ്സ്. ഓർക്കാൻ സുഖമുള്ള 25 വർഷങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച ഇഷാനിക്ക് നന്ദി. ലവ് യു ഇഷാനി- എന്നാണ് കൃഷ്ണ കുമാർ .
Also Read: പ്രശ്നങ്ങൾ ഒന്നൊന്നായി വന്നപ്പോഴും തളരാതെ നിന്ന ആ നിൽപ്! കിടു ലുക്കിൽ നിവിൻ പോളി, വരാനിരിക്കുന്നത് 7 സിനിമകൾഒരുകാര്യത്തിൽ തീരുമാനം എടുത്താൽ അതിൽ നിന്ന് പിന്നോട്ട് പോകാത്ത ആൾ കൂടെയാണ് ഇഷാനി എന്നാണ് ആരാധകർ പറയുന്നത്. അണ്ടർവെയിറ്റ് ആയിരുന്ന ഇഷാനി, വളരെ അധികം കഷ്ടപ്പെട്ട് പരിശ്രമിച്ചിട്ടാണ് തന്റെ വെയിറ്റ് കൂട്ടിയെടുത്തത്. അച്ഛന്റെയും മൂത്ത ചേച്ചിയുടെയും പാത പിൻതുടർന്ന് ഇഷാനി കൃഷ്ണയും അഭിനയ ലോകത്തേക്ക് തന്നെയാണ് വന്നത്. മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിൽ ചെറിയൊരു റോൾ ചെയ്തുകൊണ്ടായിരുന്നു തുടക്കം. ഇപ്പോൾ ജയറാമും മകൻ കാളിദാസ് ജയറാമും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ആശകൾ ആയിരം എന്ന ചിത്രത്തിലെ ഷൂട്ടിങ് ഇഷാനി പൂർത്തിയാക്കി.
മൂന്നാം ടി20യിലും നിരാശപ്പെടുത്തി ശുഭ്മാൻ ഗിൽ; സഞ്ജുവിൻ്റെ സ്ഥാനം ബെഞ്ചിൽ
വ്യക്തി ജീവിതത്തിലെ ഇഷാനിയുടെ തീരുമാനങ്ങളും പലപ്പോഴും പ്രശംസകൾ നേടാറുണ്ട്. അഭിനത്തിനൊപ്പം ഒരു ബിസിനസ് കൂടെ തുടങ്ങണം എന്നായിരുന്നു ഇഷാനിയുടെ ആഗ്രഹം. അതിപ്പോൾ അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം ആരംഭിച്ചിരിക്കുകയാണ്. അതിനൊപ്പമാണ് സിനിമയും. വിവാഹത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക്, നിലവിൽ പെട്ടന്ന് അങ്ങനെ ഒരു പ്ലാനില്ല എന്നാണ് ഇഷാനി പറഞ്ഞിട്ടുള്ളത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·