സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിൻെറ 10-ാമത് ചിത്രം; പ്രോമോ വീഡിയോ

4 months ago 6

05 September 2025, 10:43 AM IST

zandeeep-new-movie

സന്ദീപ് പ്രദീപ് | Photo: Instagram/zandeeep

ലയാളികള്‍ക്ക് ഒട്ടനവധി ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ സമ്മാനിച്ചിട്ടുള്ള പ്രൊഡക്ഷന്‍ ഹൗസ് ആയ വീക്കെന്‍ ബ്ലോക്ക് ബസ്റ്റര്‍സിന്റെ പത്താമത് ചിത്രം വരുന്നു. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിച്ച 'പടക്കളം' എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ സന്ദീപ് പ്രദീപിനെ നായകനാക്കി, 'ജോണ്‍ ലൂതര്‍' എന്ന ചിത്രത്തിനു ശേഷം അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഒരു പ്രോമോ വീഡിയോയിലൂടെയാണ് വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സ് ചിത്രത്തിന്റെ പ്രഖ്യാപനം പുറത്തുവിട്ടിരിക്കുന്നത്. മിന്നല്‍ മുരളി, RDX, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നിങ്ങനെ ഒട്ടനവധി ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ചിട്ടുള്ള പ്രൊഡക്ഷന്‍ ഹൗസാണ് വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സ്.

പുതിയ സിനിമയുടെ കാസ്റ്റ്, ക്രൂ, റിലീസ് തീയതി എന്നിവയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.

Content Highlights: Weekend Blockbusters` 10th Film Announced

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article