Authored by: ഋതു നായർ|Samayam Malayalam•26 Sept 2025, 4:33 pm
വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ചിട്ടും അമ്മയാകാനുള്ള അടങ്ങാത്ത മോഹം ചില താരങ്ങൾക്ക് അടക്കാൻ ആയില്ല. പകരം അഡോപ്‌ഷൻ, സറോഗേഷൻ മുതൽ ഐവിഎഫ് വരെയുള്ള നൂതന രീതികൾ വഴി അമ്മയായ താരങ്ങൾ വരെയുണ്ട്
രേവതി & ശോഭന(ഫോട്ടോസ്- Samayam Malayalam)ഒമ്പതുമാസം കുഞ്ഞുങ്ങളെ ക്യാരി ചെയ്യാൻ കഴിയാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ സറോഗേഷനെ ആശ്രയിക്കുമ്പോൾ ഐവിഎഫ് വഴിയും, അഡോപ്‌ഷൻ വഴിയും അമ്മമാരായ ഒരുപാട് താരങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ട്. അതിൽ ബോളിവുഡ് മുതൽ ഇങ്ങു മോളിവുഡ് വരെയുണ്ട് അത്തരത്തിലുള്ള താരങ്ങൾ.
അമ്മമ്മാർ ആകാൻ വേണ്ടി ആശിച്ചുമോഹിച്ചു കാത്തിരുന്ന നിരവധി താരങ്ങളെ നമുക്ക് അറിയാം. അതിൽ വിശ്വ സുന്ദരി സുസ്‌മിത സെൻ മുതൽ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ശോഭന വരെയുണ്ട്.
ശോഭന 2011 ൽ ആണ് ഒരു പെൺകുഞ്ഞിനെ ദത്തെടുക്കുന്നത്. അനന്ത നാരായണി എന്ന പേരാണ് മകൾക്ക് വേണ്ടി ശോഭന നൽകിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന "ചോറൂണു" ചടങ്ങിനിടെയുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ശോഭനയുടെ മകളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.
സുരേഷും ആയുള്ള വിവാഹമോചനത്തിന് ശേഷം ആണ് നടി രേവതി അമ്മയാകാൻ ആഗ്രഹിച്ചതും, ഐവിഎഫിലൂടെ കുഞ്ഞിന്റെ സാദ്ധ്യതകൾ തേടുന്നതും. സിനിമയിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്ത രേവതി പിന്നാലെ അമ്മയാകുന്നതിന്റെ സന്തോഷവാർത്ത പങ്കുവെച്ചു. ദത്തെടുക്കാൻ ആദ്യം താരം ശ്രമിച്ചെങ്കിലും ദത്തെടുക്കാൻ കഴിയാത്തതിനെത്തുടർന്ന്,ആണ് 2018 ൽ ഐവിഎഫ് വഴി രേവതി അമ്മയാകുന്നത്.
ALSO READ: ഹൃദയപൂർവ്വവും കുതിരയും സുമതി വളവും എവിടെ കാണാം? ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്യുന്ന 5 മലയാള സിനിമകൾ
നയൻതാരയും ചില ആരോഗ്യ വിഷയങ്ങൾ കാരണം 2022 ൽ സറോഗേഷനിലൂടെ ഇരട്ട ആൺകുട്ടികളുടെ അച്ഛനും അമ്മയും ആയി. 2022 ഒക്ടോബർ 9 ന് ആണ് സറോഗേഷനിലൂടെ നയൻതാരയും വിഘ്നേഷ് ശിവനും അവരുടെ മക്കളായ ഉയിരിനെയും ഉലകിനെയും തങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിച്ചത്.
നടി അഭിരാമിയും ഭർത്താവ് രാഹുൽ പവനനും 2023 ൽ ആണ് ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത്. കൽക്കി എന്നാണ് മകളുടെ പേര്. മകളെ ദത്തെടുത്തത് ജീവിതത്തെ മാറ്റിമറിച്ച അനുഭവമാണെന്ന് താരം പറഞ്ഞിരുന്നു.





English (US) ·