സലിം കുമാറിന് ഇത് എന്താണ് പറ്റിയത്? എല്ലാം മാറിയതല്ലേ; അമിത മദ്യപാനം എന്ന് ആളുകൾ പറയും പക്ഷേ ലിവർ സിറോസിസ് ആയിരുന്നു; നടൻ പറഞ്ഞത്

9 months ago 7

Authored byഋതു നായർ | Samayam Malayalam | Updated: 9 Apr 2025, 3:26 pm

അസുഖം ഭേദം ആയി വരുമ്പോൾ മരണത്തെ തോൽപ്പിച്ചു വന്നു എന്നൊക്കെ ആളുകൾ പറയുന്നത് കേൾക്കാം ആർക്കാണ് മരണത്തെ തോൽപ്പിക്കാൻ പറ്റുന്നത്, എല്ലാവരും ഏതെങ്കിലും ഒരു നിമിഷം മരിക്കും എന്നും അദ്ദേഹം മുൻപൊരിക്കൽ പറഞ്ഞിരുന്നു

Samayam Malayalamസലിം കുമാർ സലിം കുമാർ
ഇക്കഴിഞ്ഞ ദിവസമാണ് നടൻ സലിം കുമാറിന്റെ വീഡിയോ സമൂഹ മാധ്യങ്ങളിൽ നിറഞ്ഞത്. കോഴിക്കോട് പുതിയ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ത്രിവർണോത്സവം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഇതിനിടയിൽ ആണ് അദ്ദേഹത്തിന്റെ ആരോഗ്യ അവസ്ഥയെ കുറിച്ചുകൂടി സംസാരം ഉണ്ടായത്. അദ്ദേഹത്തിന്റെ ആരോഗ്യം ഉഷാർ ആയില്ലേ, അസുഖങ്ങൾ എല്ലാം മാറിയില്ലേ. ആ അസുഖം വന്നത് പണ്ടായിരുന്നില്ലേ എന്നിങ്ങനെ നീളുകയാണ് ചോദ്യങ്ങൾ.

എന്നാൽ കരൾരോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണ് അദ്ദേഹം. കരൾരോഗത്തിന് ചികിത്സയിൽ കഴിയവേ നിരവധി പാരമ്പര്യ വൈദ്യന്മാരിൽ നിന്നുണ്ടായ തിക്താനുഭവങ്ങൾ തുറന്നുപറഞ്ഞും അദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അതേസമയം മദ്യപാനം കൊണ്ടാണ് അദ്ദേഹത്തിന് അസുഖം വന്നതെന്ന് പറയുന്ന ആളുകളും ഉണ്ട്. എന്നാൽ ഒരിക്കൽ ഇതേക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

തനിക്ക് ലിവര്‍ സിറോസിസ് എന്ന രോഗം വന്നത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി കിട്ടിയ അസുഖമായിരുന്നുവെന്നും ആണ് അദ്ദേഹം തുറന്നു പറഞ്ഞത്. ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.


കരൾ രോഗം മൂർച്ഛിച്ചതുകാരണം ലിവർ ട്രാൻസ്പ്ലാന്റേഷനും സലിം കുമാർ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ കംപ്ലീറ്റ് ലൈഫ് സ്റ്റൈലും ആ രോഗവുമായി ബന്ധപ്പെട്ടുകൊണ്ടാകാം അതുതന്നെയാണ് അദ്ദേഹത്തിന്റെ ആരോഗ്യവും രൂപവും അങ്ങനെ ഇരിക്കുന്നത്. അല്ലാതെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോലെയുള്ള പ്രശ്നങ്ങൾ നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ഇല്ലെന്നതാണ് യാഥാർഥ്യം.

ALSO READ: രാധേച്ചിക്ക് കൈ നീട്ടവുമായി നവ്യ! എന്റെ കണ്ണന്റെ മായാജാലം; എന്നോട് ഭഗവാൻ പറയാൻ ആഗ്രഹിച്ചത് ചേച്ചിയിലൂടെയെത്തി

മിമിക്രിയിലൂടെ മലയാള സിനിമ രംഗത്തേക്ക് ചുവട് വച്ച നടൻ ആണ് സലിം കുമാർ. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച താരം. ഹാസ്യ കഥാപാത്രങ്ങളെ മാത്രമല്ല സ്ട്രോങ്ങ് ആയ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടൻ ആണ് അദ്ദേഹം. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി എത്രത്തോളം ഉണ്ടെന്നു തെളിയിക്കുന്നതാണ്.


ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്കാരം സലീം കുമാറിനു ലഭിച്ചു. 2010-ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും സ്വന്തമാക്കിയ നടൻ ഇപ്പോൾ അഭിനയലോകത്തിൽ നിന്നുംവിട്ടു നിൽക്കുകയാണ്. ചാനൽ പരിപാടികളിൽ എല്ലാം സജീവമായ സലിം കുമാറിന്റെ മകൻ ചന്തുവും ഇപ്പോൾ സിനിമ രംഗത്ത് സജീവമാണ്.
Read Entire Article