'സല്‍മാന്‍ ഖാനും കുടുംബവും പ്രതികാര മനോഭാവമുള്ളവര്‍, വിയോജിച്ചാല്‍ അവര്‍ നിങ്ങളെ വെറുതെ വിടില്ല'

4 months ago 4

07 September 2025, 09:50 PM IST

salman khan

അഭിനവ് കശ്യപ്/ സൽമാൻ ഖാൻ | Photo: instagram/ AFP

2010 സെപ്റ്റംബര്‍ പത്തിനാണ് സല്‍മാന്‍ ഖാന്റെ ഹിറ്റ് ചിത്രമായ ദബാംഗ് റിലീസ് ചെയ്തത്. ഈ സിനിമയുടെ പതിനഞ്ചാം വാര്‍ഷികത്തിന് തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ സല്‍മാനും കുടുംബത്തിനുമെതിരെ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ അഭിനവ് കശ്യപ്. ദബാംഗിന്റെ രണ്ടാംഭാ​ഗം സംവിധാനം ചെയ്യാന്‍ താന്‍ വിസമ്മതിച്ചത് ഭിന്നതകള്‍ക്ക് കാരണമായെന്ന് അദ്ദേഹം 'സ്‌ക്രീനി'ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

'സല്‍മാന്‍ ഒന്നിലും ഇടപെടില്ല. അഭിനയത്തില്‍പോലും താത്പര്യം കാണിക്കില്ല. കഴിഞ്ഞ 25 വര്‍ഷമായി അങ്ങനെയാണ്. ഒരു ഉപകാരം ചെയ്യുന്നത് പോലെയാണ് ഷൂട്ടിങ് സെറ്റില്‍ വരുന്നത്. ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള അധികാരം ആസ്വദിക്കാനാണ് അദ്ദേഹത്തിന് കൂടുതല്‍ താത്പര്യം. അദ്ദേഹം ഒരു ഗുണ്ടയാണ്.' - അഭിനവ് ആരോപിക്കുന്നു.

മര്യാദയില്ലാത്ത സ്വഭാവമാണെന്നും പലപ്പോഴും പ്രതികാര മനോഭാവം കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ബോളിവുഡിലെ താരാധിപത്യത്തിന്റെ പിതാവാണ് അദ്ദേഹം. 50 വര്‍ഷമായി സിനിമാ രംഗത്തുള്ള ഒരു കുടുംബത്തില്‍ നിന്നാണ് സല്‍മാന്‍ വരുന്നത്. ആ പാരമ്പര്യം അദ്ദേഹം തുടരുന്നു. പ്രതികാര മനോഭാവമുള്ളവരാണവര്‍. എല്ലാ കാര്യങ്ങളും അവര്‍ നിയന്ത്രിക്കുന്നു. നിങ്ങള്‍ അവരോട് വിയോജിപ്പ് കാണിച്ചാല്‍ അവര്‍ നിങ്ങളെ വെറുതെ വിടില്ല.' -അഭിനവ് ആരോപിക്കുന്നു.

സഹോദരനും സംവിധായകനുമായ അനുരാഗ് കശ്യപ് നേരിട്ട തിരിച്ചടികളെ കുറിച്ചും അഭിനവ് തുറന്നുപറഞ്ഞു. 2003-ല്‍ പുറത്തിറങ്ങിയ സല്‍മാന്റെ 'തേരേ നാം' എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത് അനുരാഗ് കശ്യപ് ആണെന്നും നിര്‍മാതാവ് ബോണി കപൂറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അനുരാഗ് പിന്മാറുകയായിരുന്നുവെന്നും അഭിനവ് പറയുന്നു. ബോണി കപൂര്‍ അനുരാഗിനോട് മോശമായി പെരുമാറുകയും കഥയ്ക്ക് ക്രെഡിറ്റ് നിഷേധിക്കുകയും ചെയ്തുവെന്നും അഭിനവ് വ്യക്തമാക്കുന്നു.

അതുകൊണ്ട് തന്നെ ദംബാഗിന് മുമ്പ് അനുരാഗ് തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അഭിനവ് പറയുന്നു. സല്‍മാനെ വെച്ച് തനിക്ക് സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് അനുരാഗ് പറഞ്ഞു. പക്ഷേ അത് എന്തുകൊണ്ടാണെന്ന് അദ്ദേഹം അന്ന് വിശദമായി പറഞ്ഞില്ല. ഈ കഴുകന്‍മാരെ അനുരാഗിന് നന്നായി അറിയാമായിരുന്നു. അനുരാഗ് പറഞ്ഞതുപോലെ തന്നെ സംഭവിച്ചുവെന്നും അഭിനവ് പറയുന്നു.

Content Highlights: dabangg manager abhinav kashyap claims salman khan household sabotaged his career

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article