09 September 2025, 08:06 PM IST

ഒ. വിജയൻ
തൃശ്ശൂർ: സിനിമ സഹസംവിധായകനും നടനുമായ ഒ. വിജയൻ (76) അന്തരിച്ചു. പി. എ. തോമസ്, വിൻസെന്റ്, കമൽ, കൊച്ചിൻ ഹനീഫ്, കെ. എസ്. ഗോപാലകൃഷ്ണൻ, ഒ. രാമദാസ് എന്നീ സംവിധായകര്‍ക്കൊപ്പം
പ്രവർത്തിച്ചിട്ടുണ്ട്. 30-ലേറെ സിനിമകളിലും 12-ലേറെ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചെറുപ്പകാലം മുചൽ കലാസാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു.
കണ്ടേങ്കാവിൽ പരേതനായ കുട്ടപ്പൻ നായരുടെയും ഒറോംപുറത്ത് പരേതയായ നാരായണിയമ്മയുടെയും മകനാണ്. സംസ്കാര ചടങ്ങ് പാറമേക്കാവ് ശാന്തിഘട്ടിൽ ബുധനാഴ്ച രാവിലെ 10ന് നടക്കും.
ഭാര്യ: മണലൂർ മുരിയങ്ങാട്ടിൽ പദ്മജം. മകൻ: വിജീഷ്, മരുമകൾ: രമ്യ. സഹോദരങ്ങൾ: ഒ. രാമചന്ദ്രൻ, ഒ. പദ്മാവതി, പരേതനായ സംവിധായകൻ ഒ. രാമദാസ്, ഒ. ബാലകൃഷ്ണൻ.
Content Highlights: O. Vijayan Passes Away astatine 76
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·