Authored by: ഋതു നായർ|Samayam Malayalam•9 Nov 2025, 5:01 pm
പ്രഭാസിന്റെ പ്രതിനായകനായി വിവേക് അവതരിക്കുന്ന സ്പിരിറ്റ് എന്ന ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു എന്നും താരം പ്രതികരിച്ചു
(ഫോട്ടോസ്- Samayam Malayalam)ഇന്ത്യൻ സിനിമയുടെ ബ്രഹ്മാണ്ഡ സംവിധായകൻ എസ് എസ് രാജമൗലി, തെലുഗു സൂപ്പർ താരം മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന SSMB 29 എന്ന വമ്പൻ ചിത്രത്തിന്റെ തിരക്കുകളിലാണ് പൃഥ്വിരാജ് ഇപ്പോൾ. ഈ മാസം പതിനഞ്ചിനാണ് ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്യപ്പെടുന്നത്. കുംഭ എന്ന പ്രധാന വില്ലനായി അഭിനയിക്കുന്ന പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.
പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് അസാധാരണമാണെന്നും, എസ് എസ് രാജമൗലി എന്ന പ്രതിഭാധനനായ സംവിധായകന്റെ മഹത്വം വിളിച്ചോതുന്നു എന്നും വിവേക് ട്വിറ്ററിൽ കുറിച്ചു. തന്റെ സഹോദരൻ മാസ്മരിക പ്രകടനത്തിലൂടെ എല്ലാവരെയും അത്ഭുതപ്പെടുത്തുമെന്നും വിവേക് കുറിച്ചു. അന്താരാഷ്ട്ര തലത്തിൽ തന്നെ കഥ പറയാൻ സാധിക്കുന്ന കഥാകാരൻ ആണ് രാജമൗലി എന്നും വിവേക് പ്രശംസിച്ചു.അധികം വൈകാതെ വിവേകിനുള്ള മറുപടി കുറിച്ചു കൊണ്ട് പൃഥ്വിരാജ് രംഗത്തെത്തി. വിവേകിന് നന്ദി പറഞ്ഞ പൃഥ്വിരാജ്, അധികം വൈകാതെ തന്നെ ഇരുവരും ഒരു ഗംഭീര വർക്കിലൂടെ ഒന്നിക്കുമെന്നു പ്രതീക്ഷിക്കുന്നതായി പറഞ്ഞു.
എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബുവിന്റെ, താൽക്കാലിക പേര് എസ്.എസ്.എം.ബി29 ആണ് . ഇന്ത്യാന ജോൺസിൽ നിന്നും ആഫ്രിക്കൻ നാടോടിക്കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ ലോകമെമ്പാടും സഞ്ചരിക്കുന്ന ഒരു പരുക്കൻ പര്യവേക്ഷകന്റെ വേഷത്തിലാണ് മഹേഷ് ബാബു പ്രത്യക്ഷപ്പെടുന്നത് എന്നും റിപ്പോർട്ടുകളുണ്ട്





English (US) ·