07 July 2025, 03:27 PM IST

സൗബിൻ ഷാഹിർ പോലീസ് മുന്നിൽ ഹാജരായപ്പോൾ | Photo: Screen grab/ Mathrubhumi News
കൊച്ചി: 'മഞ്ഞുമ്മല്‍ ബോയ്‌സു'മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനേയും സഹനിര്‍മാതാക്കളേയും ചോദ്യംചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. എല്ലാകാര്യങ്ങളും കൃത്യമായി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യംചെയ്യലിന് ശേഷം സൗബിന്‍ പ്രതികരിച്ചു.
തിങ്കളാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സൗബിനും ബാബു ഷാഹിറും ഷോണ്‍ ആന്റണിയും മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. രണ്ടുമണിക്കൂറോളം ചോദ്യംചെയ്യല്‍ നീണ്ടു. തിങ്കളാഴ്ചയും ആവശ്യമെങ്കില്‍ ചൊവ്വാഴ്ചയും ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആയിരുന്നു ആവശ്യപ്പെട്ടത്.
കേസ് റദ്ദാക്കണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യേണ്ട സ്വഭാവുള്ള കേസല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അറസ്റ്റുചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Content Highlights: Soubin Shahir and co-producer questioned by constabulary successful Manjummel Boys fiscal fraud case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·