സിക്കന്ദറിലെ ഏറ്റവും വലിയ ഹൈലൈറ്റ് സല്‍മാന്‍ ഖാന്റെ ഇന്‍ട്രൊ സീന്‍- എ.ആര്‍.മുരുഗദോസ്

10 months ago 6

22 March 2025, 04:59 PM IST

salman khan and murugadoss

സൽമാൻ ഖാൻ, എ.ആർ.മുരുഗദോസ്‌ | Photo: AFP

സല്‍മാന്‍ ഖാന്‍ ചിത്രം സിക്കന്ദര്‍ റിലീസിനൊരുങ്ങുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. മാര്‍ച്ച് 30-ന് തിയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എ.ആര്‍. മുരുഗദോസാണ്. ഇപ്പോഴിതാ സിക്കന്ദറിനെക്കുറിച്ചും ചിത്രത്തിലെ സല്‍മാന്‍ ഖാന്റെ വേഷത്തെയും പറ്റി പ്രതികരിച്ചിരിക്കുകയാണ് എ.ആര്‍. മുരുഗദോസ്. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു എ.ആര്‍. മുരുഗദോസിന്റെ പ്രതികരണം.

"സല്‍മാന്‍ ഖാന്റെ ഇന്‍ട്രൊ സീനാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്", അഭിമുഖത്തില്‍ എ.ആര്‍. മുരുഗദോസ് പറഞ്ഞു. സല്‍മാന്‍ ഖാന്റെ താരപരിവേഷം കൂടി കണക്കിലെടുത്താണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്ഷന്‍ കൂടാതെ കുടുംബന്ധങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും എ.ആര്‍. മുരുഗദോസ് അഭിപ്രായപ്പെട്ടു. തന്റെ ഗജിനി എന്ന ചിത്രത്തിന്റെ കാതല്‍ പ്രണയമായിരുന്നെങ്കില്‍ സിക്കന്ദറില്‍ അത് ഭാര്യാ- ഭര്‍തൃ ബന്ധമാണെന്നും എ.ആര്‍ മുരുഗദോസ് വ്യക്തമാക്കി.

സല്‍മാന്‍ ഖാനെ കൂടാതെ സിക്കന്ദറില്‍ രശ്മിക മന്ദാന, സത്യരാജ്, അജ്ഞിനി ധവാന്‍, ഷര്‍മാന്‍ ജോഷി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

Content Highlights: salman khans introduction successful sikandar volition beryllium a large highlight

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article