'സിനിമ ചെയ്തതിന് ഇ.ഡി. വരുന്ന കാലം, കാരണവന്‍മാര്‍ കാണിക്കുന്നത് വിഡ്ഢിത്തം', വിമര്‍ശിച്ച് വേടന്‍

9 months ago 9

07 April 2025, 09:57 PM IST

vedan

വേടൻ | Photo: instagram/ vedan

മ്പുരാന്‍ വിവാദങ്ങളില്‍ വിമര്‍ശനവുമായി റാപ്പര്‍ വേടന്‍. അടുത്തിടെ ഒരു സ്‌റ്റേജ് പിരപാടിയില്‍ എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് വേടന്‍ നടത്തിയ പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കാരണവന്‍മാരെല്ലാം വിഡ്ഢിത്തം കാണിച്ച് നടക്കുകയാണെന്നും പുതുതലമുറയില്‍ മാത്രമാണ് വിശ്വാസമെന്നും വേടന്‍ പറഞ്ഞു.

'സിനിമ ചെയ്തതിനൊക്കെ ഇ.ഡി. റെയ്ഡിന് വരുന്ന കാലഘട്ടമാണ്. ആരെക്കുറിച്ച് എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന് മനസിലാകുന്നുണ്ടല്ലോ അല്ലേ മക്കള്‍ക്ക്. സമാധാനമായി നിങ്ങളുടെ സാമൂഹികാവസ്ഥയില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് ബോധമുള്ള ആളുകളായി ഇരുന്നോളൂ. കോളേജില്‍ പോകുന്ന കുട്ടികളാണ് നിങ്ങള്‍. പൊളിറ്റിക്കലി അറിവുള്ള കുട്ടികളായി വളര്‍ന്നോളൂ. കാരണം നിങ്ങള്‍ മാത്രമേയുള്ളൂ ഇനി. കാരണവന്‍മാരൊക്കെ മണ്ടത്തരം കാണിച്ച് നടക്കുകയാണ്. ദിവസവും വാര്‍ത്തകള്‍ വായിക്കുന്നില്ലേ. വളറെ ബോര്‍ ആയിട്ടാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നിങ്ങളില്‍ മാത്രമേ പ്രതീക്ഷയുള്ളു'-വേടന്‍ പറഞ്ഞു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ വിവിധ സീനുകള്‍ സിനിമയില്‍നിന്ന് എഡിറ്റ് ചെയ്ത് ഒഴിവാക്കുകയും ചെയ്തു. ഇതിനിടെ ആദായ നികുതി വകുപ്പ് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജിനും നിര്‍മാണ പങ്കാളിയായ ആന്റണി പെരുമ്പാവൂരിനും നോട്ടീസ് അയച്ചിരുന്നു. നിര്‍മാണ പങ്കാളിയായ ഗോകുലം ഗോപാലന്റെ വീട്ടിലും ഓഫീസുകളിലും ഇ.ഡി റെയ്ഡ് നടത്തുകയും ചെയ്തു.

Content Highlights: rapper vedan reacts to empuraan controversy

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article