Authored by: ഋതു നായർ|Samayam Malayalam•22 Oct 2025, 3:09 pm
കൊല്ലം സുധിയുടെ കുടുംബത്തിന് ഏറെ സഹായം ചെയ്തവരുടെ കൂട്ടത്തിൽ ലക്ഷ്മി ഉണ്ടായിരുന്നു. സുധിയുടെ മണത്തിൽ പെർഫ്യൂം ഉണ്ടാക്കി കൊടുത്തതും വീഡിയോ പകർത്തിയതും ഒക്കെ ഏറെ ചർച്ച ആയതാണ്
ലക്ഷ്മി നക്ഷത്ര(ഫോട്ടോസ്- Samayam Malayalam)രേണുവിന്റെ എല്ലാ മാറ്റവും അടിപൊളി ആയിട്ടുണ്ട്. പല്ലൊക്കെ എന്തോ ചെയ്യാൻ പോകുന്നുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല പക്ഷേ മൊത്തത്തിൽ അടിപൊളി ആയ മാറ്റം ആണ്. ഞാൻ ഈ അടുത്ത് ഒരു വീഡിയോയിൽ കണ്ടിരുന്നു. ഹെയർ എക്റ്റെൻഷനെ കുറിച്ചും എന്തൊക്കെയോ ട്രീറ്റ്മെന്റുകൾ എടുത്തു എന്നൊക്കെ പറയുന്നത്. ഒരു ആർട്ടിസ്റ്റ് ആയി വരുമ്പോൾ അതിന്റെതായ ട്രാൻസ്ഫോർമേഷൻ വേണമല്ലോ. അതൊക്കെ കണ്ടിരുന്നു.
ALSO READ: ചിന്നുവിന്റെ മകൾ മീര! 25 വർഷമായി മീരയെ കണ്ടിട്ട്; വിവാഹത്തോടെ ദുബായിലേക്കുപോയ താരം; മീരയുടെ ജീവിതകഥയിലൂടെ
ആളുകൾ അക്സെപ്റ്റ്റ് ചെയ്യുന്നതും ചെയ്യാതെ ഇരിക്കുന്നതും ഒന്നും ഒരാളുടെ പേഴ്സണാലിറ്റിയെ ബാധിക്കില്ല. ഇപ്പോൾ എല്ലാവരെകൊണ്ടും നല്ലത് മാത്രം പറയിക്കാൻ ആകുമോ. രേണു രേണുവിന്റെ ഇഷ്ടത്തിന് ജീവിക്കട്ടെ. പിന്നെ രേണുവിന്റെ സ്വപ്നമാണ് സഫലമാകുന്നു നിമിഷങ്ങൾ പോലെ അല്ലേ. സത്യത്തിൽ സിനിമ സ്റ്റൈലിൽ അല്ലെ അവരുടെ ജീവിതം മാറിമറിഞ്ഞത്. അപ്പോൾ രേണു ഫ്ലറിഷ് ചെയ്യട്ടെ. ലക്ഷ്മി നക്ഷത്ര പറയുന്നു.
സ്റ്റാർ മാജിക്ക് തീരുന്നത് വരെയും രേണുവിനും കുടുംബത്തിനും നല്ലൊരു തുക ലക്ഷ്മി കൊടുത്തിരുന്നു,എന്നാൽ ബിഗ് ബോസിലേക്ക് പോകുന്ന കാര്യം രേണു പറഞ്ഞിരുന്നില്ലെന്ന് അടുത്തിടെ ലക്ഷ്മി തുറന്നു പറഞ്ഞതും വാർത്ത ആയിരുന്നു.





English (US) ·