സിനിമയിൽപ്പോലും സുഹൃത്തിനെ പിന്നിൽനിന്ന് കുത്തില്ല;രായൻ വേണ്ടെന്നുവെച്ചതിനെക്കുറിച്ച് ജി.വി. പ്രകാശ്

4 months ago 5

GV Prakash

ജി.വി. പ്രകാശ്കുമാർ | ഫോട്ടോ: x.com/wunderbarfilms

സിനിമാരം​ഗത്തെ ഉറ്റചങ്ങാതിമാരാണ് നടൻ ധനുഷും സം​ഗീത സംവിധായകൻ ജി.വി. പ്രകാശ്കുമാറും. ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്ലി കടൈ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ ജി.വി. പ്രകാശ് നടത്തിയ പ്രസം​ഗം ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ധനുഷുമായുള്ള അ​ഗാധമായ സൗഹൃദത്തേക്കുറിച്ചാണ് ജി.വി. പ്രകാശ് സംസാരിച്ചത്. തങ്ങളുടെ സൗഹൃദം കാരണം ധനുഷ് സംവിധാനം ചെയ്ത കഴിഞ്ഞചിത്രമായ രായനിലെ ഒരു പ്രത്യേകവേഷം നിരസിച്ചെന്നും സം​ഗീതസംവിധായകൻ പറഞ്ഞു.

രായൻ എന്ന ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചതിക്കുന്നയാളുടെ വേഷമായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് ജി.വി. പ്രകാശ്കുമാർ പറഞ്ഞു. "അദ്ദേഹത്തെ ചതിക്കുന്ന ഒരു വേഷം ചെയ്യാൻ ഞാൻ തയ്യാറല്ല. അതുകൊണ്ടാണ് 'രായനി'ലെ സഹോദരന്റെ വേഷം ഞാൻ നിരസിച്ചത്. എന്റെ സുഹൃത്തിനെ സ്ക്രീനിൽ പോലും ഞാൻ ചതിക്കില്ല." ജി.വി പ്രകാശ് പറഞ്ഞതിങ്ങനെ.

2002-ൽ പുറത്തിറങ്ങിയ 'തുള്ളുവതോ ഇളമൈ' എന്ന കൗമാരചിത്രത്തിലൂടെയാണ് ധനുഷ് തന്റെ അച്ഛൻ കസ്തൂരി രാജയുടെ സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിന് എന്നെങ്കിലും ഒരു രണ്ടാം ഭാ​ഗം വരികയാണെങ്കിൽ, അത് ധനുഷ് സംവിധാനം ചെയ്യുകയാണെങ്കിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ താൻ തയ്യാറാണെന്നും ജി.വി. പ്രകാശ് കൂട്ടിച്ചേർത്തു.

ചടങ്ങിൽ സം​ഗീതസംവിധായകനെക്കുറിച്ച് ധനുഷും വാചാലനായി. "വെറും റീൽസിൽ ട്രെൻഡാകുന്ന പാട്ടുകൾ 'ഇഡ്ഡലി കടൈ'ക്ക് വേണ്ടി ചെയ്യില്ലെന്ന് ജി.വി. പ്രകാശ് എന്നോട് പറഞ്ഞു. കാലാതിവർത്തിയായ മെലഡികൾ സൃഷ്ടിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർബന്ധം. അതിന് വലിയ ധൈര്യം വേണം." ധനുഷ് പറഞ്ഞു. ഓഡിയോ ലോഞ്ചിനിടെ, ധനുഷും ജി.വി. പ്രകാശും അവരുടെ പുതിയ ചിത്രത്തിലെ 'എഞ്ചാമി തന്താനേ' എന്ന ഗാനം വേദിയിൽ ആലപിച്ചു. ധനുഷിന്റെ മകൻ ലിംഗയും അവർക്കൊപ്പം വേദിയിലെത്തി നൃത്തം ചെയ്തു.

ധനുഷ്, നിത്യാ മേനോൻ, സത്യരാജ്, അരുൺ വിജയ്, സമുദ്രക്കനി, ശാലിനി പാണ്ഡെ, പാർത്ഥിപൻ എന്നിവരാണ് 'ഇഡ്ഡലി കടൈ'യിൽ അഭിനയിക്കുന്നത്. വണ്ടർബാർ ഫിലിംസും ഡോൺ പിക്‌ചേഴ്‌സും സംയുക്തമായി നിർമ്മിച്ച് റെഡ് ജയന്റ് മൂവീസ് വിതരണം ചെയ്യും. ചിത്രം ഒക്ടോബർ 1-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Content Highlights: 'Idli Kadai' Launch: GV Prakash Prioritizes Friendship Over Role successful Dhanush's 'Raayan'

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article