സിനിമയെ പോസ്റ്റ്മാർട്ടം നടത്താൻ ആഗ്രഹിക്കുന്നവർ ഇത് കാണണ്ട, ദഹിക്കില്ല; ലാലേട്ടന്റെ വാക്കുകൾ കടമെടുത്ത് ദിലീപ്

3 weeks ago 3
ഭഭബയ്ക്ക് ശേഷം മാധ്യമങ്ങൾക്ക് മുൻപിൽ ആദ്യമായി ദിലീപ്.

ശ്രീനിയേട്ടന്റെ മരണം കൊണ്ടാണ് ഇത് വൈകിയത്. ധ്യാനും വിനീതും വരണ്ട ചടങ്ങാണ്, പക്ഷേ അവർക്ക് ഇതിൽ പങ്കെടുക്കാൻ സാധിച്ചില്ല. നമ്മൾ ഗംഭീരമായി പരിപാടി പ്ലാൻ ചെയ്തതാണ്, നടന്നില്ല. പിന്നെ കഥ ഞാൻ കേൾക്കുമ്പോൾ തന്നെ ഇത് നോ ലോജിക്ക് സിനിമ ആണെന്ന് അറിഞ്ഞിരുന്നു. ലാലേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്, സിനിമയെ കീറി മുറിക്കുന്ന രീതിയിൽ ഈ സിനിമ കാണാൻ വന്നാൽ ഇത് ദഹിക്കില്ലെന്ന്. അങ്ങനെ ഉള്ളവർ ഈ സിനിമ കാണേണ്ടെന്നു ആദ്യമേ തന്നെ പറഞ്ഞിരുന്നു. ഇത് നമ്മൾ ഒന്നും പ്രതീക്ഷിക്കാതെ എടുത്ത സിനിമയാണ്.

ആഘോഷം ആക്കണം എന്ന് മാത്രമേ നമ്മൾ കരുതിയുള്ളൂ. ഇത് ആഘോഷിക്കാനുള്ള സിനിമ ആണ്. പ്രേക്ഷകർ ഇതിന്റെ ഭാഗം ആയിട്ടുണ്ട് എന്ന് അറിയുന്നതിൽ എനിക്കും സന്തോഷം. യങ്സ്റ്റെർസ് ഒക്കെ ഇറങ്ങി നിന്ന് ഡാൻസ് കളിക്കുന്നതൊക്കെ കണ്ടപ്പോൾ ഒരു പഴയ കാലത്തിന്റെ ഓർമ്മ കൂടിയാണ് ലഭിച്ചത്. അതിനുവേണ്ടി സിനിമ നിർമ്മിച്ച ഗോപാലേട്ടനെയും ടീമിനെയും ആണ് നമ്മൾ ഓർക്കുന്നത്.

ഒരുപാട് താരങ്ങളെ കൊണ്ട് വന്ന് ഇങ്ങനെ ഒരു സിനിമ എടുത്തതിൽ ധനഞ്ജയും വിജയിച്ചു. സിനിമക്ക് ശേഷം മാധ്യമങ്ങളുമായി സംസാരിക്കാം എന്ന് നേരത്തെ തീരുമാനിച്ചതാണ്. ഈ സിനിമ പലരുടെയും തുടക്കം ആണ്. പല താരങ്ങളുടെയും തിരിച്ചുവരവ് കൂടിയാണ്- ദിലീപ് പറയുന്നു.

2025 ഡിസംബർ 18 ന് ആണ് ദിലീപ് നായകനായ ഭാ ഭാ ബായുടെ റിലീസ്.

ജനപ്രിയനായകൻ പ്രധാന വേഷത്തിൽ എത്തിയ ആക്ഷൻ കോമഡി ചിത്രത്തിൽ , മോഹൻലാൽ ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു.

ശ്രീ ഗോകുലം മൂവീസ്, ഗോകുലം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ഭാ ഭാ ബാ നിർമ്മിച്ചത്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഫഹിം സഫർ, നൂറിൻ ഷെരീഫ്, ധനഞ്ജയ് ശങ്കർ എന്നിവർ ആണ് തിരക്കഥയും സംഭാഷണവും.

Read Entire Article