സിനിമയ്ക്കായി ഹിന്ദി പഠിച്ചു, 70 ലക്ഷം വേണ്ടെന്നുവെച്ചു; ശ്രീദേവിയെ കുറിച്ച് ബോണി കപൂര്‍

4 months ago 4

07 September 2025, 10:01 PM IST

sreedevi kapoor

ശ്രീദേവി, ബോണി കപൂർ.| photograph credit: PTI

ഭിനയത്തിന്റെ കാര്യത്തില്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായ നടിയായിരുന്നു ശ്രീദവി. തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച് തുടങ്ങിയ ശ്രീദേവി പിന്നീട് ഹിന്ദി സിനിമകളില്‍ സജീവമായി. തെലുങ്ക് മാതൃഭാഷയായ താരത്തിന്റെ അഭിനയജീവിതത്തിലെ ചില ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍.

ഒരു യുട്യൂബ്‌ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബോണി കപൂര്‍ ശ്രീദേവിയുടെ അഭിനയവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ പങ്കിട്ടത്. ഭാഷ അറിയാത്തത് കാരണം ശ്രീദേവിയുടെ തുടക്കത്തിലെ ഹിന്ദി സിനിമകള്‍ ഡബ്ബ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇത് തന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന് മനസിലാക്കിയ ശ്രീദേവി ഹിന്ദി പഠിക്കാന്‍ തീരുമാനിച്ചു. ഹിന്ദി പഠിച്ച് സ്വയം സിനിമകള്‍ ഡബ്ബ് ചെയ്യാന്‍ പോകുമ്പോള്‍ താരം ഹിന്ദി അധ്യാപികയെ കൂടെക്കൂട്ടുകയും ചെയ്യുമായിരുന്നു.

അഭിനയത്തിന്റെ തുടക്കത്തിലുള്ള ശ്രീദേവിയുടെ ആത്മാര്‍ത്ഥത അവസാന വരെയും തുടര്‍ന്നു. ശ്രീദേവിയുടെ അവസാന സിനിമയായ മോം തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ഡബ്ബ് ചെയ്തതും ശ്രീദേവി ആയിരുന്നു. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാനും ശ്രമിച്ചു. എന്നാല്‍ മലയാളം ഡബ്ബിങ് നടക്കുമ്പോള്‍ അഭിനയവുമായി ചേരുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രീദേവി എപ്പോഴും അവിടെ ഉണ്ടാകാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ഇത് വളരെ ചുരുക്കം അഭിനേതാക്കളില്‍ കാണുന്ന ഒരു കാര്യമാണ്. ബോണി അഭിപ്രായപ്പെട്ടു.

ഇതുകൂടാതെ സിനിമയില്‍ സംഗീതം നിര്‍വഹിക്കാനായി എ.ആര്‍ റഹ്‌മാന്‍ വേണമെന്നായിരുന്നു താല്‍പര്യം. എന്നാല്‍ അദ്ദേഹത്തിനെ കൊണ്ടുവരാന്‍ ആവശ്യമായ പണം ഇല്ലായിരുന്നു. ഇത് മനസിലാക്കിയ ശ്രീദേവി തനിക്ക് തരാനുള്ള ബാക്കി ഏകദേശം എഴുപത് ലക്ഷം രൂപ വേണ്ടെന്ന് പറയുകയും പകരം റഹ്‌മാനെ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. മോമിന്റെ നിര്‍മ്മാതാവ് കൂടിയായ ബോണി പറഞ്ഞു.

സിനിമയിലെ തന്റെ കഥാപാത്രങ്ങളോട് ശ്രീദേവിക്കുള്ള ആത്മാര്‍ത്ഥത കാരണം മോം സിനിമയുടെ ചിത്രീകരണത്തിനിടെ ശ്രീദേവി തന്നോടൊപ്പം താമസിക്കാന്‍പോലും വിസമ്മിതിച്ചതായി ബോണി പറയുന്നു. കഥാപാത്രത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കാന്‍ വേണ്ടിയാണ് ശ്രീദേവി ഇങ്ങനെ ചെയ്തതെന്നും ബോണി പറയുന്നു.

Content Highlights: Boney Kapoor reveals Sridevi`s dedication successful acting from learning Hindi to prioritizing AR Rahman.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article