
നസ്ലിനും ആഷിഖ് ഉസ്മാനും, പൂജ ചടങ്ങിൽ ഫഹദ് ഫാസിൽ
'മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന നസ്ലിന്‍ ചിത്രം 'മോളിവുഡ് ടൈംസി'ന്റെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു. നസ്ലിന്‍, ഫഹദ് ഫാസില്‍, ആഷിക് ഉസ്മാന്‍, ബിനു പപ്പു, അല്‍ത്താഫ് സലിം, സംവിധായകരായ തരുണ്‍ മൂര്‍ത്തി, അരുണ്‍ ടി. ജോസ്, അജയ് വാസുദേവ്, ജി. മാര്‍ത്താണ്ഡന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും ആഷിക് ഉസ്മാന്‍ അറിയിച്ചു.
'എ ഹേറ്റ് ലെറ്റര്‍ ടു സിനിമ' എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനില്‍ ആണ്. വിശ്വജിത്ത് ആണ് ക്യാമറ. ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു.
തമിഴിലും മലയാളത്തിലും ശ്രദ്ധാകേന്ദ്രമായി മാറിയ എഡിറ്ററും എഴുത്തുകാരനും കൂടിയായ അഭിനവ് സുന്ദര്‍ നായക് ചിത്രം, ആഷിക് ഉസ്മാന്‍ നിര്‍മാണം എന്നീ പ്രത്യേകതകളും ഈ സിനിമയ്ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ഓണചിത്രമായ 'ഓടും കുതിര ചാടും കുതിര' ആണ് വരാനിരിക്കുന്ന ചിത്രം. മലയാളത്തിലെ മികച്ച സംവിധായകന്‍, നായകന്‍, നിര്‍മാതാവ്, ബാനര്‍ എന്നീ നിലകളില്‍ എല്ലാം വമ്പന്‍ ക്രൂ അണിനിരക്കുന്ന 'മോളിവുഡ് ടൈംസി'ന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.
Content Highlights: Abhinav Sunder Nayak`s caller movie `Mollywood Times`, starring Naslen, begins filming successful August
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·