'സുഖംപ്രാപിക്കുന്നു, ഇതൊരു ദുഷ്കരമായ യാത്രയാണ്' ; തിരിച്ചുവരവിന്റെ പാതയിലെന്ന് നസ്രിയ, കുറിപ്പ്

9 months ago 9

Nazriya Nazim

നസ്രിയ നസീം | Photo: Instagram/ Nazriya Nazim Fahadh

ഴിഞ്ഞ ഏതാനും മാസങ്ങളായി പൊതുയിടങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നതില്‍ വിശദീകരണവുമായി നടി നസ്രിയ നസീം. കുറച്ചുമാസങ്ങളായി താന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നുവെന്ന് നസ്രിയ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തന്റെ അസാന്നിധ്യംമൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് നസ്രിയയുടെ പോസ്റ്റ്.

കഴിഞ്ഞ നവംബറില്‍ പുറത്തിറങ്ങിയ 'സൂക്ഷമദര്‍ശിനി' ആണ് നസ്രിയയുടെ അവസാനചിത്രം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം സജീവമായി ഉണ്ടായിരുന്നു. നാലരമാസം മുമ്പാണ് താരം ഏറ്റവും അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചത്. തന്റെ 30-ാം പിറന്നാള്‍ അടക്കം തനിക്ക് നഷ്ടമായ ആഘോഷങ്ങള്‍ എടുത്തുപറഞ്ഞാണ് പുതിയ കുറിപ്പ്. പുതുവര്‍ഷാഘോഷത്തിലും 'സൂക്ഷ്മദര്‍ശിനി'യുടെ വിജയാഘോഷത്തിലും തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിന്റെ പ്രസക്തഭാഗങ്ങളുടെ പരിഭാഷ:

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നു. എന്റെ 30-ാം പിറന്നാള്‍ ആഘോഷം, പുതുവര്‍ഷാഘോഷം, സൂക്ഷ്മദര്‍ശനിയുടെ വിജയാഘോഷം അടക്കം പ്രധാനപ്പെട്ട നിമിഷങ്ങള്‍ എനിക്ക് മിസ്സായി. എന്തുകൊണ്ടാണ് എനിക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയതെന്ന് വിശദീകരിക്കാന്‍ കഴിയാതിരുന്നതിലും ഫോണ്‍ എടുക്കാതിരുന്നതിലും മെസേജുകള്‍ക്ക് മറുപടി നല്‍കാതിരുന്നതിലും ഞാന്‍ എന്റെ സുഹൃത്തുക്കളോട് ഖേദം പ്രകടിപ്പിക്കുന്നു. ഞാന്‍ കാരണമുണ്ടായ ആശങ്കകള്‍ക്കും അസൗകര്യങ്ങള്‍ക്കും ക്ഷമചോദിക്കുന്നു.

ജോലിക്കായി എന്നെ സമീപിക്കാന്‍ ശ്രമിച്ച എല്ലാ സഹപ്രവര്‍ത്തകരോടും ഞാന്‍ ഖേദം പ്രകടിപ്പിക്കുകയാണ്. എന്റെ അസാന്നിധ്യം കൊണ്ടുണ്ടായ തടസ്സങ്ങളില്‍ ഞാന്‍ ക്ഷമചോദിക്കുന്നു.

ഇന്നലെ എനിക്ക് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്‌സ് അവാര്‍ഡ് ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. അംഗീകാരത്തിന് നന്ദി. മറ്റ് ജേതാക്കള്‍ക്കും നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്കും അഭിനന്ദനങ്ങള്‍.

ഇതൊരു ദുഷ്‌കരമായ യാത്രയാണ്. ഞാന്‍ സുഖംപ്രാപിച്ചുവരുന്നതായും ഓരോദിവസവും മെച്ചപ്പെട്ടുവരുന്നതായും നിങ്ങളെ അറിയിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ സമയത്ത് എന്നെ മനസിലാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും നന്ദി. പൂര്‍ണ്ണമായും എനിക്ക് തിരിച്ചുവരാന്‍ കുറച്ചുസമയം വേണ്ടിവന്നേക്കാം. പക്ഷേ, ഒരുകാര്യം എനിക്ക് ഉറപ്പുപറയാം, ഞാന്‍ വീണ്ടെടുക്കലിന്റെ പാതയിലാണ്.

ഇങ്ങനെ അപ്രത്യക്ഷമായതില്‍ എനിക്ക് എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ആരാധകരോടും വിശദീകരിക്കണം എന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോള്‍ ഈ കുറിപ്പ്.

Content Highlights: Actor Nazriya Nazim Fahadh 'struggling with affectional well-being'

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article