31 March 2025, 02:44 PM IST

ബി ഗോപാലകൃഷ്ണൻ, മല്ലിക സുകുമാരൻ, സുപ്രിയ മേനോൻ | Photo: Mathrubhumi, Facebook/Sukumaran Mallika
തിരുവനന്തപുരം: മല്ലിക സുകുമാരനും സുപ്രിയ മേനോനുമെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. മല്ലിക സുകുമാരൻ മോഹൻലാലിനെ പരോക്ഷമായും മേജർ രവിയെ പ്രത്യക്ഷത്തിലും എതിർക്കുകയാണെന്നും സുപ്രിയ മേനോൻ അർബൻ നക്സലാണെന്നും അദ്ദേഹം വിമർശിച്ചു.
'മല്ലിക സുകുമാരന്റെ മരുമകൾ സുപ്രിയ മേനോൻ അർബൻ നക്സലാണ്. ആ അർബൻ നക്സൽ എഴുതിയ പോസ്റ്ററിൽ നാട്ടിലെ ജനങ്ങളോട് 'തരത്തിൽ കളിക്കടാ എന്റെ ഭർത്താവിനോട് വേണ്ട'യെന്നാണ് എഴുതിയിരിക്കുന്നത്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്.' ഗോപാലകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരത്ത് ആശ പ്രവർത്തകരുടെ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണൻ. മലയാളത്തിന്റെ മഹാനടൻ ഖേദം പ്രകടിപ്പിക്കുമ്പോൾ വിഷമം തോന്നുന്ന ഇടതുപക്ഷത്തിന് പാവപ്പെട്ട ആശപ്രവർത്തകരുടെ കാര്യത്തിൽ വിഷമം തോന്നുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: BJP person B. Gopalakrishnan criticizes Mallika Sukumaran and Supriya Menon
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·