
ഒറ്റക്കൊമ്പന്റെ പോസ്റ്റർ, സുരേഷ് ഗോപിയും നിർമ്മാതാവ് ഗോകുലം ഗോപാലനും
സുരേഷ് ഗോപിയെ നായകനാക്കി ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന 'ഒറ്റകൊമ്പന്‍' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കുമെന്ന് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍. കേന്ദ്രസഹമന്ത്രി കൂടിയായ സുരേഷ് ഗോപി ഏപ്രില്‍ ഏഴ് മുതല്‍ ഡേറ്റ് നല്‍കിയതാണ്. അതനുസരിച്ച് ലൊക്കേഷന്‍ തീരുമാനിക്കുകയും അനുമതി എടുക്കുകയും, സെറ്റിന്റെ ജോലികളും മറ്റ് അനുബന്ധ ജോലികളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെയാണ് സുരേഷ് ഗോപിക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഔദ്യോഗിക ചുമതലകള്‍ ലഭിച്ചത്. അതുകൊണ്ടാണ് ചിത്രീകരണം വിഷു കഴിഞ്ഞ് തുടരാന്‍ തീരുമാനിച്ചതെന്നും ഗോകുലം ഗോപാലന്‍ അറിയിച്ചു.
'ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകവെയാണ് ഏപ്രില്‍ എട്ടിന് ദുബായ് കിരീടാവകാശിയെ സ്വീകരിക്കാനുള്ള ചുമതല സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഏല്‍പ്പിക്കുന്നത്. ഏപ്രില്‍ ഒമ്പതിന് പ്രധാനമന്ത്രിയുടെ തന്നെ ഡോണര്‍ (ഡെവലപ്പ്‌മെന്റ് ഓഫ് ദി നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍-DONER) പരിപാടിക്കായും അദ്ദേഹത്തെ ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി നാഗാലാന്‍ഡിലേക്ക് പോകാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം ലഭിച്ചു.' - ഗോകുലം ഗോപാലന്‍ പറഞ്ഞു.
'തുടര്‍ന്ന് ഏപ്രില്‍ 10-ന് ഷൂട്ടിങ് നടത്താന്‍ തീരുമാനിച്ചു. ഏപ്രില്‍ 10, 11 തിയ്യതികളില്‍ പെട്രോളിയം മന്ത്രാലയത്തിന്റെ ബ്രെയിന്‍ സ്‌റ്റോമിങ് സെഷന്‍ ഋഷികേശില്‍ നടക്കുകയാണ്. അവിടെ വകുപ്പ് സഹമന്ത്രിയുടെ സാന്നിധ്യം ഒഴിവാക്കാന്‍ സാധിക്കാത്തതിനാല്‍ ഷൂട്ടിങ് 12-ലേക്ക് മാറ്റി. എന്നാല്‍ മലയാളിയുടെ ഉത്സവമായ വിഷു എല്ലാവരും സ്വന്തം വീടുകളില്‍ ആഘോഷിക്കട്ടെ എന്ന് ഞങ്ങള്‍ കരുതി. അതുകൊണ്ട് മാത്രമാണ് വിഷുവിന് ശേഷം ഏപ്രില്‍ 15-ന് ഷൂട്ടിങ് തുടങ്ങാം എന്ന് തീരുമാനിച്ചത്.' -ഗോകുലം ഗോപാലന്‍ തുടര്‍ന്നു.
'ശ്രീ ഗോകുലം മൂവീസ് എന്നും മികച്ച സിനിമകള്‍ മലയാള പ്രേക്ഷകര്‍ക്ക് കൊടുക്കാന്‍ ആഗ്രഹിക്കുന്ന കമ്പനിയാണ്. ഒറ്റക്കൊമ്പനും അതിന്റെ ഏറ്റവും മികച്ച രീതിയിലും വലിപ്പത്തിലും പ്രേക്ഷകരിലേക്ക് എത്തും. പ്രേക്ഷകര്‍ എന്നും പ്രതീക്ഷയര്‍പ്പിച്ച ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ എത്തിക്കുക എന്നത് ശ്രീ ഗോകുലം മൂവീസ് മലയാള സിനിമയെ സ്‌നേഹിക്കുന്ന എല്ലാ മലയാളികള്‍ക്കും നല്‍കിയ വാക്കാണ് അത്. ഏത് പ്രതിബന്ധങ്ങളേയും അതിജീവിച്ച് അത് ഞങ്ങള്‍ ചെയ്യും. പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റകൊമ്പന്‍.' -ഗോകുലം ഗോപാലന്‍ പറഞ്ഞുനിര്‍ത്തി.
കബീര്‍ ദുഹാന്‍ സിങ്, ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്‍, ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ബിജു പപ്പന്‍, മേഘ്‌ന രാജ്, സുചിത്ര നായര്‍ എന്നിവരാണ് ഒറ്റക്കൊമ്പനിലെ മറ്റ് പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം പുതുമുഖങ്ങള്‍ ഉള്‍പ്പെടെ എഴുപതില്‍പ്പരം അഭിനേതാക്കളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
കോ-പ്രൊഡ്യൂസേഴ്‌സ്: വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി, ഛായാഗ്രഹണം: ഷാജികുമാര്‍, സംഗീതം: ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍, എഡിറ്റിങ്: വിവേക് ഹര്‍ഷന്‍, ഗാനങ്ങള്‍: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, കലാസംവിധാനം: ഗോകുല്‍ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍: അനീഷ് തൊടുപുഴ, ക്രിയേറ്റിവ് ഡയറക്ടര്‍: സുധി മാഡിസണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിദ്ദു പനയ്ക്കല്‍, കാസ്റ്റിങ് ഡയറക്ടര്‍: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്: കെ.ജെ. വിനയന്‍, ദീപക് നാരായണ്‍, പ്രൊഡക്ഷന്‍ മാനേജേര്‍: പ്രഭാകരന്‍ കാസര്‍കോഡ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: നന്ദു പൊതുവാള്‍, ബാബുരാജ് മനിശ്ശേരി, ഫോട്ടോ: റോഷന്‍, പിആര്‍ഒ: ശബരി.
Content Highlights: Suresh Gopi's Ottakkomban shooting volition beryllium restarted aft Vishu, says shaper Gokulam Gopalan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·