സുഹാസിനിയും വരലക്ഷ്മിയും ഒന്നിക്കുന്ന 'ദ വെര്‍ഡിക്ട്', ചിത്രം മെയ് മാസം തിയേറ്ററുകളില്‍

9 months ago 8

21 April 2025, 02:58 PM IST

verdict

'ദ വെർഡിക്ട്' സിനിമയുടെ പോസ്്റ്റർ

രലക്ഷ്മി ശരത്കുമാര്‍ -സുഹാസിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കൃഷ്ണ ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'ദ വെര്‍ഡിക്ട്' മെയ് മാസം തിയേറ്റര്‍ റിലീസിനൊരുങ്ങുന്നു. തെക്കേപ്പാട്ട് ഫിലിംസാണ് സിനിമയുടെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിക്കുന്നത്. അമേരിക്കയില്‍ നടക്കുന്ന ഒരു കോര്‍ട്ട് റൂം ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്.

ശ്രുതി ഹരിഹരന്‍, വിദ്യുലേഖ രാമന്‍, പ്രകാശ് മോഹന്‍ദാസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 23 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പുതുപ്പേട്ടൈ, 7G റെയിന്‍ബോ കോളനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരവിന്ദ് കൃഷ്ണയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

വിക്രം വേദ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സതീഷ് സൂര്യ ആണ് എഡിറ്റിംഗ്. ആദിത്യ റാവു സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. അഗ്‌നി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ പ്രകാശ് മോഹന്‍ദാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പിആര്‍ഒ ആതിര ദില്‍ജിത്ത്.

Content Highlights: the verdict movie release

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article