'സുഹൃത്തിനൊപ്പം വിമാനയാത്ര ചെയ്ത കപട രാഷ്ട്രീയക്കാരനാണ് അയാള്‍'; വിജയ്‌ക്കെതിരെ സത്യരാജിന്റെ മകള്‍

9 months ago 6

16 April 2025, 02:05 PM IST

Vijay and Divya Sathyaraj

വിജയ്, ദിവ്യാ സത്യരാജ് | ഫോട്ടോ: PTI, സ്ക്രീൻ​ഗ്രാബ്

ടനും തമിഴ്ക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യെ പരോക്ഷമായി വിമർശിച്ച് നടൻ സത്യരാജിന്റെ മകൾ ദിവ്യാ സത്യരാജ്. വിജയ് കപട രാഷ്ട്രീയക്കാരനാണെന്ന് അവർ പറഞ്ഞു. ഡിഎംകെയുടെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദിവ്യ. അടുത്തിടെയാണ് ദിവ്യ ഡിഎംകെയിൽ ചേർന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനേയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനേയും വാനോളം പുകഴ്ത്തുകയും ചെയ്തു
അവര്‍.

നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തൃഷയും വിജയ്‌യും ഒരുമിച്ച് വിമാനത്തിൽ യാത്ര ചെയ്ത സംഭവം സൂചിപ്പിച്ചായിരുന്നു ദിവ്യയുടെ വിമർശനം.

”ഉദയനിധി സ്റ്റാലിനെ കുറിച്ച് സംസാരിക്കുന്നത് പോലും അഭിമാനമാണ്. എസി കാരവനിൽ ഇരിക്കുന്ന നേതാവല്ല അദ്ദേഹം. സുഹൃത്തിന്റെ വിവാഹത്തിന് മറ്റൊരു സുഹൃത്തിനൊപ്പം വിമാനയാത്ര ചെയ്ത കപട രാഷ്ട്രീയക്കാരനല്ല ഉദയനിധി സ്റ്റാലിൻ. കഠിനധ്വാനിയും കടമ, അന്തസ്സ്, അച്ചടക്കം എന്നിവയിൽ വിശ്വസിക്കുന്നയാളുമാണ്‌ ഉദയനിധി. മഴ വന്നാലും പ്രളയം വന്നാലും നമുക്കായി ഇറങ്ങി ജോലി ചെയ്യുന്നയാളാണ് അദ്ദേഹം എന്നും ദിവ്യ പറഞ്ഞു.

വിജയ്‌യുടെ പേര് എടുത്തുപറയാതെയായിരുന്നു ദിവ്യയുടെ സംസാരം. 12 മിനിറ്റിലേറെ നീണ്ട പ്രസംഗത്തിൽ ഡിഎംകെ നേതാക്കളായ എം കരുണാനിധിയും എം.കെ സ്റ്റാലിനും തമിഴ്നാടിന് വേണ്ടി ചെയ്ത കാര്യങ്ങൾ എടുത്തുപറയുകയും ചെയ്തു അവർ.

Content Highlights: Divya Satyaraj, girl of histrion Satyaraj, criticizes Vijay

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article