സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 99-ാം ചിത്രത്തില്‍ നായകനാവാന്‍ വിശാല്‍; സിനിമയുടെ പൂജ ചെന്നൈയില്‍ നടന്നു

6 months ago 6

vishal-35

'വിശാൽ-35' എന്ന പുതിയ സിനിമയുടെ ഭാഗമായി നടത്തിയ പൂജ ചടങ്ങ്‌

തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ നടന്‍ വിശാലിന്റെ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ചിത്രമാണ് 'മദ ഗജ രാജ'. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ഈ സിനിമക്ക് ശേഷം 'വിശാല്‍-35' എന്ന പുതിയ ചിത്രവുമായി എത്തുകയാണ് താരം. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ മുതിര്‍ന്ന നിര്‍മ്മാതാവ് ആര്‍.ബി. ചൗധരിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ ആഘോഷപൂര്‍വ്വം നടന്നു.

രവി അരസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് റിച്ചാര്‍ഡ് എം. നാഥന്‍ ആണ്. നടന്‍ വിശാലും സംവിധായകന്‍ രവി അരസും ഒരുമിക്കുന്ന ആദ്യ സിനിമ കൂടിയാണിത്. മദ ഗജ രാജയുടെ ഗംഭീര വിജയത്തിന് ശേഷം വിശാല്‍ വീണ്ടും ഛായാഗ്രാഹകന്‍ റിച്ചാര്‍ഡ് എം. നാഥനുമായി ഒന്നിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

1990-ല്‍ പുതു വസന്തം എന്ന ചിത്രത്തിലൂടെയാണ് ശ്രീ ആര്‍ ബി ചൗധരി സൂപ്പര്‍ ഗുഡ് ഫിലിംസിന് തുടക്കമിട്ടത്. അതിനുശേഷം, നിരവധി വിജയകരമായ ചിത്രങ്ങള്‍ ഈ ബാനര്‍ പുറത്തിറക്കുകയും നിരവധി പുതിയ സംവിധായകരെ തമിഴ് സിനിമയിലേക്ക് പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 99-ാമത്തെ ചിത്രമാണിതെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

സിനിമയില്‍ വിശാലിന്റെ നായികയായി ദുഷാര വിജയനാണ് വേഷമിടുന്നത്. തമ്പി രാമയ്യ, അര്‍ജയ് തുടങ്ങിയവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്. സഹകഥാപാത്രങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും .

തിങ്കളാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ നടന്മാരായ കാര്‍ത്തി, ജീവ എന്നിവരും സംവിധായകരായ വെട്രിമാരന്‍, ശരവണ സുബ്ബയ്യ, മണിമാരന്‍, വെങ്കട്ട് മോഹന്‍, ശരവണന്‍, ഛായാഗ്രാഹകന്‍ ആര്‍തര്‍ എ വില്‍സണ്‍, ഡിസ്ട്രിബ്യൂട്ടര്‍ തിരുപ്പൂര്‍ സുബ്രഹ്‌മണ്യം തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുകയും സിനിമയ്ക്ക് ആശംസകള്‍ നേരുകയും ചെയ്തു. ചെന്നൈയില്‍ ആരംഭിക്കുന്ന ചിത്രീകരണം 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. വിശാലും സൂപ്പര്‍ ഗുഡ് ഫിലിംസും ഒരുമിക്കുന്ന ഈ ചിത്രം ആരാധകരിലും സിനിമാ പ്രേമികളിലും വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

സിനിമയുടെ എഡിറ്റിംഗ് എന്‍.ബി. ശ്രീകാന്തും കലാസംവിധാനം ജി ദുരൈരാജും നിര്‍വ്വഹിക്കും. വന്‍ വിജയമായ മാര്‍ക്ക് ആന്റണി എന്ന സിനിമയ്ക്ക്‌ ശേഷം, സംഗീത സംവിധായകന്‍ ജി.വി. പ്രകാശ് കുമാര്‍ വീണ്ടും വിശാലുമായി ഒരുമിക്കുന്ന സിനിമയാണിത്.

Content Highlights: Vishal`s caller film, the 99th accumulation of Super Good Films, begins filming.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article