'സൂപ്പര്‍സ്റ്റാറുകള്‍ അവസാനിക്കുന്നോ, ഇനിയും ഉണ്ടാവുമോ?'; മറുപടിയുമായി മോഹൻലാൽ

10 months ago 9

23 March 2025, 10:37 AM IST

mohanlal

.

സൂപ്പര്‍സ്റ്റാര്‍ കള്‍ച്ചര്‍ അവസാനിക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍ എന്നിവ വെറും വിശേഷണങ്ങളാണെന്നും അത് പ്രേക്ഷകര്‍ നല്‍കിയതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭാവിയില്‍ സൂപ്പര്‍സ്റ്റാറുകള്‍ ഉണ്ടാവുമോയെന്ന ചോദ്യത്തോട്, മികച്ച അഭിനേതാക്കള്‍ ഉറപ്പായും ഉണ്ടാവുമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. പൃഥ്വിരാജ് സംവിധാനംചെയ്ത ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ മറുപടി.

സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ സംസ്‌കാരം അവസാനിച്ചോ എന്നായിരുന്നു ആദ്യചോദ്യം. അതിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെ: 'അവ വെറും വിശേഷണങ്ങളാണ്. മെഗാസ്റ്റാര്‍, സൂപ്പര്‍സ്റ്റാര്‍ എന്നീ പേരുകള്‍ പ്രേക്ഷകര്‍ നല്‍കിയതാണ്. ഞങ്ങള്‍ക്ക് ഒരുപാട് സിനിമകളില്‍ അഭിനയിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഇപ്പോള്‍ അഭിനേതാക്കള്‍ക്ക് 400- 500 ചിത്രങ്ങള്‍ ഒക്കെ അഭിനയിക്കാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല. സിനിമ നിര്‍മാണത്തിന്റെ രീതികള്‍ മാറിയതിനാല്‍ അത് അസാധ്യമാണ്. സിനിമയുടെ കാഴ്ചപ്പാട് തന്നെ മാറി. അന്നൊക്കെ, ഹിറ്റുകളുടെ എണ്ണമായിരുന്നു കാര്യം. പതുക്കെയുള്ള വളര്‍ച്ചയായിരുന്നു അത്. ഒടുവില്‍ അവര്‍ നമുക്ക് ആ പേരുകള്‍ നല്‍കി- മെഗാസ്റ്റാര്‍, സൂപ്പര്‍ സ്റ്റാര്‍. ഇത് വെറും പേരുകള്‍ മാത്രമാണ്'.

ഇതിന്റെ തുടര്‍ച്ചയായാണ് നിങ്ങളെപ്പോലെ ഭാവിയില്‍ സൂപ്പര്‍സ്റ്റാറുകള്‍ ഉണ്ടാവുമോ എന്ന ചോദ്യം ഉയര്‍ന്നത്. ഇതിന്, പുതിയ തലമുറയില്‍നിന്ന് മികച്ച അഭിനേതാക്കള്‍ ഉറപ്പായും ഉണ്ടാവുമെന്ന് മോഹന്‍ലാല്‍ മറുപടി നല്‍കി. 'അവര്‍ക്ക് മികച്ച തിരക്കഥകള്‍ വേണം. നല്ല സംവിധായകരേയും സഹപ്രവര്‍ത്തകരേയും ലഭിക്കണം. മികച്ച സംവിധായകര്‍ക്കും മികച്ച സഹതാരങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അവരാണ് എന്നെ സൃഷ്ടിച്ചത്', മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Mohanlal comments connected the `superstar` improvement successful Malayalam cinema

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article