സൂപ്പർ ഹീറോയിൻ ചിത്രങ്ങൾ ആഘോഷിക്കുന്നതിനൊപ്പം ഈ ഹീറോയെയും കാണണം- മംമ്ത മോഹൻദാസ്

4 months ago 5

mamta

മംമ്ത മോഹൻദാസ്, തലവര സിനിമയിൽ അർജുൻ അശോകൻ

വിറ്റിലി​ഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോ​ഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് നടി മംമ്ത മോഹൻദാസ് നേരത്തേ പറഞ്ഞിട്ടുണ്ട്. ലോക വിറ്റിലി​ഗോ ദിനത്തിൽ തൊലിയുടെ നിറംമാറിയ തന്റെ കൈയിന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ വിറ്റിലി​ഗോ രോ​ഗാവസ്ഥയിലൂടെ കടന്നുപോകുന്ന യുവാവിന്റെ കഥ പറയുന്ന തലവര എന്ന ചിത്രത്തെ പ്രശംസിച്ച് സാമൂഹികമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി മംമ്ത മോഹൻ ദാസ്.

ഏറെക്കാലമായി കാത്തിരുന്ന സൂപ്പർ ഹീറോയിൻ ചിത്രങ്ങളെ ആഘോഷിക്കുന്നതിനിടെ നിരവധി സൂപ്പർ ഹീറോകളുടെയും ഹീറോയിനുകളുടെയും ജീവിതത്തെ പ്രതിനിധീകരിക്കുന്ന ദിനേന യഥാർഥ പോരാട്ടം നടത്തുന്നവരുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഹീറോയിലേക്കുകൂടി നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ ആ​ഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് മംമ്ത കുറിപ്പ് പങ്കുവെച്ചത്.

തലവര ചെയ്യാൻ തീരുമാനിച്ച അർജുൻ അശോകനും പുതുമുഖ സംവിധായകൻ കൂടിയായ അഖിൽ അനിൽകുമാറിനും മംമ്ത നന്ദി പറയുന്നുണ്ട്. ആരുടെയും വികാരങ്ങളെ വേദനിപ്പിക്കാതെ ലളിതവും ആസ്വാദ്യകരവുമായി ചിത്രം എടുത്തതിനെയും മംമ്ത പ്രശംസിക്കുന്നുണ്ട്. നമുക്ക് ചുറ്റും ജീവിക്കുന്ന എല്ലാ പാണ്ടകൾക്കും കൂടുതൽ കരുത്ത് ലഭിക്കട്ടെയെന്നും മംമ്ത കുറിക്കുന്നുണ്ട്.

ഷെബിൻ ബക്കറും മഹേഷ് നാരായണനും ചേർന്ന് നിർമിച്ച് അഖിൽ അനിൽകുമാറിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് 'തലവര'. പാലക്കാടിൻറെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രത്തിൽ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിൻറെ ജീവിതവും പ്രണയവും സംഘർഷങ്ങളുമൊക്കെയാണ് അർജുൻ അശോകൻ അവതരിപ്പിച്ചിരിക്കുന്നത്.

'പാണ്ട' എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകൾ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്.

എന്താണ് വിറ്റിലി​ഗോ?

തൊലിയില്‍ നിറം കൊടുക്കുന്ന മെലനോസൈറ്റ് (Melanocyte) എന്ന കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കാരണം തൊലിയില്‍ ചിലഭാഗങ്ങളില്‍ നിറമില്ലാതെ വെളുത്ത് കാണുന്ന അവസ്ഥയാണിത്. നമ്മുടെ തന്നെ immune cells / പ്രതിരോധശക്തി മെലനോസൈറ്റിനോട് പ്രതിരോധിക്കുന്നതുകൊണ്ടോ, കെമിക്കൽ മീഡിയേറ്ററിന്റെ വ്യത്യാസം കൊണ്ടോ, ​ഗ്രോത്ത് ഫാക്റ്ററിന്റെയോ ആന്റിഓക്സിഡന്റിന്റെയോ കുറവ് കൊണ്ടോ ഒക്കെ ഇങ്ങനെ സംഭവിക്കാം. വെള്ളപ്പാണ്ടിന്റെ കാര്യത്തിൽ പാരമ്പര്യം ഒരു ഘടകമാണെങ്കിലും സ്പർശനത്തിലൂടെ ഇത് പകരില്ല. ആഹാരരീതിയില്‍ എന്തെങ്കിലും മാറ്റം വരുത്തിയ കൊണ്ട് രോഗം വരാനോ അത് കുറയ്ക്കാനോ കഴിയില്ല. എന്നാല്‍ പ്രോട്ടീന്‍ ഉള്ള ആഹാരം കഴിക്കുന്നത് നല്ലതാണ്.

Content Highlights: Actress Mamta Mohandas applauds `Thalavara` for its delicate depiction of a young man`s beingness with v

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article