സൂര്യയുടെ അച്ഛനാണ് എന്ന് കരുതി എന്തും പറയാം എന്നാണോ, കണ്ണ് തുറന്നൊന്ന് നോക്ക്; ശിവകുമാറിനെതിരെ സോഷ്യല്‍ മീഡിയ

8 months ago 7

Authored byഅശ്വിനി പി | Samayam Malayalam | Updated: 24 Apr 2025, 9:59 am

മകന്‍ സൂര്യയോടുള്ള ശിവകുമാറിന്റെ സ്‌നേഹം മനസ്സിലാക്കാന്‍ പറ്റും, പക്ഷേ അതിന് വേണ്ടി ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കാന്‍ പറ്റുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്

Samayam Malayalamശിവകുമാറിനെതിരെ സോഷ്യൽമീഡിയശിവകുമാറിനെതിരെ സോഷ്യൽമീഡിയ
സൂര്യ ഫാന്‍സ് എല്ലാവരപും അത്രയേറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് റെട്രോ. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം കങ്കുവ പരാജയത്തില്‍ നിന്നുള്ള സൂര്യയുടെ ഒരു തിരിച്ചുവരവായിരിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചുനടന്ന ഓഡിയോ ലോഞ്ചും ഇത് അടിവരയിട്ടുറപ്പിക്കുന്നു. അയ്യായിരത്തോളം ആരാധകരമാണ് ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തത്. അത്രയും വലിയ പ്രതീക്ഷയാണ് റെട്രോയില്‍.

മലയാളത്തില്‍ നിന്ന് ജയറാം, ജോജു ജോര്‍ജ്, സ്വാസിക തുടങ്ങിയ താരങ്ങളെല്ലാം അഭിനയിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പലരും സംസാരിച്ചത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. പ്രതീക്ഷയും സന്തോഷവും അഭിമാനവുമൊക്കെയാണ് ഓരോരുത്തരും പങ്കുവച്ചത്. എന്നാല്‍ സൂര്യയുടെ അച്ഛനും ആദ്യകാല നടനുമായ ശിവകുമാര്‍ സംസാരിച്ചത് മാത്രം എല്ലാവര്‍ക്കും ഒരുപോലെ അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.


Also Read: നായികമാരുടെ ഫോട്ടോയില്‍ നേവല്‍ മാത്രം സൂം ചെയ്തു നോക്കുന്നവരാണ്; തുറന്നടിച്ച് മാളവിക, അതിനോട് എന്തിനിത്ര ഭ്രമം?

മകനെ പ്രശംസിച്ച് പറയുന്ന തിരക്കില്‍ മറ്റ് നടന്മാരെ കണ്ടില്ലെന്ന് നടിച്ചതാണ് ഫാന്‍സ് ഫൈറ്റിന് ഇടയാക്കിയത്. തമിഴ് സിനിമയില്‍ സിക്‌സ് പാക്കുള്ള ഒരേ ഒരു നടനന്‍ തന്റെ മകന്‍ സൂര്യ മാത്രമാണ്, സൂര്യയ്ക്ക് മുന്‍പോ ശേഷമോ സിക്‌സ് പാക്ക് വച്ച ഒരു നടന്‍ തമിഴ് സിനിമയില്‍ വന്നിട്ടില്ല എന്നാണ് ശിവകുമാര്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റ് താരാരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

സൂര്യയുടെ അച്ഛനാണ് എന്ന് കരുതി എന്തും പറയാം എന്നാണോ, കണ്ണ് തുറന്നൊന്ന് നോക്ക്; ശിവകുമാറിനെതിരെ സോഷ്യല്‍ മീഡിയ


തമിഴ് സിനിമയില്‍ ഞങ്ങള്‍ നൈന്റീസ് കിഡ്‌സ് കണ്ട ആദ്യത്തെ സിക്‌സ് പാക്ക് താരം ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജയാണെന്ന് ആരാധകര്‍ പറയുന്നു. അതിന് ശേഷം പൊല്ലാതവന്‍ എന്ന ചിത്രത്തില്‍ ധനുഷ് സിക്‌സ് പാക്കോടുകൂടെ അഭിനയിച്ചു. ബ്രൂസ്ലി ധനുഷ് എന്നാണ് അന്ന് അദ്ദേഹം അറിയപ്പെടുന്നത്. പിന്നീട് സൂര്യ സിക്‌സ് പാക്ക് വച്ച് അഭിനയിച്ചിട്ടുണ്ടാവാം. പക്ഷേ അതിന് ശേഷം ആര്‍ക്കും സിക്‌സ് പാക്ക് ഉണ്ടായില്ല എന്ന് പറയരുത്. ഹാസ്യ നടന്‍ സൂരിയുടെ സിക്‌സ് പാക്ക് പോലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

മകനോടുള്ള അമിത സ്‌നേഹത്തിന്റെ പേരില്‍ കണ്ണടച്ച് ഇരുട്ടാക്കരുത്, കണ്ണ് തുറന്ന് നോക്ക് എന്നൊക്കെ പറഞ്ഞാണ് എക്‌സില്‍ (ട്വിറ്റര്‍) ഫാന്‍ ഫൈറ്റ് നടക്കുന്നത്.

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article