സെയ്ഫിനെ ആക്രമിച്ച സംഭവം; ജാമ്യം തേടി പ്രതി, തനിക്കെതിരേ രജിസ്റ്റര്‍ ചെയ്തത് തെറ്റായ കേസെന്ന് വാദം

9 months ago 9

29 March 2025, 03:06 PM IST

saif ali khan

പ്രതിയെ കോടതിയിൽ ഹാജറാക്കിയപ്പോൾ, സെയ്ഫ് അലി ഖാൻ | Photo: ANI, AP

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ ജാമ്യം തേടി പ്രതിയായ മൊഹമ്മദ് ഷെരീഫുള്‍ ഇസ്ലാം. തനിക്കെതിരേ തെറ്റായ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ജാമ്യാപേക്ഷയിലെ പ്രധാനവാദം. ജനുവരി 16-നാണ് സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വീട്ടില്‍വെച്ച് കുത്തേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ നടന്‍ ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

വെള്ളിയാഴ്ച സെഷന്‍സ് കോടതിയിലാണ് ഷെരീഫുള്‍ ഇസ്ലാം ജാമ്യാപേക്ഷ സമര്‍പിച്ചിരിക്കുന്നത്. പ്രഥമ വിവര റിപ്പോര്‍ട്ട് തീര്‍ത്തും തെറ്റാണെന്നും തെറ്റായ കേസാണ് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഷെരീഫുൾ ഇസ്ലാമിനും സെയ്ഫിന്റെ വസതിയിലെ സിസിടിവിയിൽ പതിഞ്ഞയാൾക്കും തമ്മിൽ യാതൊരു മുഖസാദൃശ്യവുമില്ലെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. ഇതിനെത്തുടർന്ന് പോലീസ് ഫെയ്സ് റെക്ക​ഗ്നിഷൻ ടെസ്റ്റ് നടത്തുകയും സിസിടിവിയിൽ പതിഞ്ഞ മുഖം അറസ്റ്റിലായിരിക്കുന്ന മൊഹമ്മദ് ഷെരീഫുൾ ഇസ്ലാമിന്റേതെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ജനുവരി 16ന് പുലര്‍ച്ചെയാണ് സെയ്ഫിന് നേരെ ആക്രമണുണ്ടായത്. ആറ് മുറിവുകളാണ് താരത്തിന്റെ ശരീരത്തിലുണ്ടായത്. കഴുത്തിലുണ്ടായ മുറിവ് ഗുരുതരമായിരുന്നു. ലീലാവതി ഹോസ്പിറ്റലിലെ അഞ്ച് ദിവസത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തി. 19-ാം തീയതി താനെയിലെ ലേബർ ക്യാമ്പ് പരിസരത്തുവെച്ചാണ് ഷെരീഫുൾ പിടിയിലായത്.

Content Highlights: Accused successful histrion Saif Ali Khan stabbing lawsuit seeks bail

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article