'സെയ്ഫിനെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ആളുകള്‍ ചുറ്റുംകൂടി, കാര്‍ ഉലഞ്ഞതോടെ കരീന പേടിച്ചു'

6 months ago 7

12 July 2025, 02:20 PM IST

saif ali khan

സെയ്ഫ് അലി ഖാനും കരീന കപൂറും | Photo: ANI

വീട്ടില്‍വെച്ച് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റത് എല്ലാവരേയും ഞെട്ടിച്ചിരുന്നു. രാത്രിയില്‍ വീട്ടിലേക്ക്‌ അതിക്രമിച്ചു കയറിയെത്തിയ ആളാണ് സെയ്ഫിനെ കുത്തിയത്. അതിനുശേഷം താരത്തിന്റെ സുരക്ഷയുടെ ചുമതല റോണിത് റോയിയുടെ ഏജന്‍സിയെ ഏല്‍പ്പിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ റോണിത് റോയി ഈ സംഭവത്തെ കുറിച്ചും അതിന്റെ അനന്തര ഫലങ്ങളെ കുറിച്ചും സംസാരിച്ചിരുന്നു.

സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയതിനുശേഷം വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഭാര്യയും നടിയുമായ കരീന കപൂര്‍ ആകെ പേടിച്ചുവെന്ന് റോണിത് പറയുന്നു. ആള്‍ക്കൂട്ടം ചുറ്റും കൂടിയതോടെ കരീനയുടെ കാര്‍ ഉലഞ്ഞെന്നും അവരാകെ ഭയപ്പെട്ടുവെന്നും റോണിത് വ്യക്തമാക്കുന്നു. ഹിന്ദി റഷിന് നല്‍കിയ അഭിമുഖത്തിലാണ് റോണിതിന്റെ വെളിപ്പെടുത്തല്‍.

'ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം സെയ്ഫ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എല്ലായിടത്തും വലിയ ജനക്കൂട്ടവും മാധ്യമങ്ങളുമുണ്ടായിരുന്നു. ആളുകള്‍ കരീനയുടെ വളരെ അടുത്ത് വന്നു. ഇതിനിടയില്‍ അവരുടെ കാര്‍ അല്‍പം ഉലഞ്ഞു. കരീന പേടിച്ചു. അവരുടെ മുഖം മാറി. സെയ്ഫിനെ സുരക്ഷിതമായി വീട്ടിലെത്തിക്കാന്‍ അപ്പോള്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ സെയ്ഫിനേയും കൂട്ടി വീട്ടിലേക്ക് പോയി. വീട്ടില്‍ ഞങ്ങളുടെ സുരക്ഷാ സംവിധാനം സജ്ജമായിരുന്നു. പോലീസിന്റെ ശക്തമായ പിന്തുണയും ഞങ്ങള്‍ക്ക് ലഭിച്ചു.' റോണിത് പറയുന്നു.

സെയ്ഫ് അലി ഖാന്‍ താമസിക്കുന്ന വീട്ടില്‍ ശരിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നു. താന്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചെന്നും അവര്‍ അത് നടപ്പാക്കിയെന്നും റോണിത് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജനുവരി 16-നാണ് സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വീട്ടില്‍ ഇളയ മകന്‍ ജെഹിന്റെ മുറിയിലേക്ക് അക്രമി അതിക്രമിച്ചു കയറിയത്. ആക്രമണം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സെയ്ഫിന് ആറ് തവണ കുത്തേറ്റു. അതില്‍ രണ്ടെണ്ണം നട്ടെല്ലിന് സമീപമായിരുന്നു.

Content Highlights: kareena kapoor panicked aft her car was attacked station stabbing

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article