10 April 2025, 07:04 AM IST

നടൻ സെയ്ഫ് അലിഖാൻ | ഫോട്ടോ: AFP
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ പ്രതിക്കെതിരേ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ ബംഗ്ലാദേശി പൗരൻ മുഹമ്മദ് ഷരീഫുൾ ഇസ്ലാമിനെതിരേ തെളിവുകളടങ്ങിയിട്ടുള്ള കുറ്റപത്രമാണ് ബാന്ദ്ര പോലീസ് കോടതിയിൽ സമർപ്പിച്ചത്.
ജനുവരി 16-ന് ബാന്ദ്രയിലെ നടന്റെ അപ്പാർട്ട്‌മെന്റിൽ നുഴഞ്ഞുകയറിയ പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു. തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനായ നടനെ അഞ്ചുദിവസത്തിനുശേഷമാണ് ഡിസ്ചാർജ് ചെയ്തത്.
ജനുവരി 19-ന് താനെയിൽനിന്നാണ് ഷരീഫുൾ ഇസ്ലാമിനെ (30) പോലീസ് അറസ്റ്റുചെയ്തത്. ആക്രമണത്തിനിടെ നടന്റെ നട്ടെല്ലിന് സമീപം തറച്ച കത്തിയുടെ കഷണവും കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ കത്തിയുടെ ഭാഗവും പ്രതിയിൽനിന്ന് കണ്ടെടുത്ത ആയുധവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.
നടനെ ആക്രമിക്കാനുപയോഗിച്ച ആയുധത്തിന്റെ ഭാഗമായിരുന്നു മൂന്ന് കഷണങ്ങളുമെന്ന് പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പോലീസ് പറഞ്ഞു. കുറ്റകൃത്യം വളരെ ‘ഗൗരവ’സ്വഭാവമുള്ളതാണെന്നും പ്രതിക്കെതിരേ ശക്തമായ തെളിവുകൾ ലഭ്യമാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
Content Highlights: Saif Ali Khan Attack: Chargesheet Filed
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·