സെറ്റ് സാരി, സാമ്പാർ പൊടി മുതൽ അച്ചാർവരെ; 'അമ്മ'യുടെ ഓണസമ്മാനം, ഓണക്കിറ്റ് പരിചയപ്പെടുത്തി കൃഷ്ണപ്രഭ

4 months ago 4

06 September 2025, 04:48 PM IST

krishna prabha onam kit

'അമ്മ' ഓണക്കിറ്റിലെ സെറ്റ് സാരി, കൃഷ്ണപ്രഭ 'അമ്മ'യുടെ ഓണസമ്മാനം ഏറ്റുവാങ്ങുന്നു | Photo: Screen grab/ Krishna Praba Nair

താരസംഘടനയായ 'അമ്മ' അംഗങ്ങള്‍ക്ക് നല്‍കിയ ഓണസമ്മാനം പരിചയപ്പെടുത്തി നടി കൃഷ്ണപ്രഭ. ഓണക്കോടിയും ഭക്ഷ്യവസ്തുക്കളുമടങ്ങിയ ഓണക്കിറ്റാണ് കൃഷ്ണപ്രഭ ഇന്‍സ്റ്റഗ്രാം റീല്‍ വഴി പരിചയപ്പെടുത്തിയത്. ഓണാശംസകള്‍ നേര്‍ന്നും കിറ്റ് സ്‌പോണ്‍സര്‍ ചെയ്തവര്‍ക്ക് നന്ദി അറിയിച്ചുമായിരുന്നു കൃഷ്ണപ്രഭയുടെ പോസ്റ്റ്.

'അമ്മ'യില്‍നിന്നുള്ള ഓണസമ്മാനത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കാമെന്ന് താന്‍ കരുതി എന്നുപറഞ്ഞാണ് കൃഷ്ണപ്രഭയുടെ വീഡിയോ ആരംഭിക്കുന്നത്. സെറ്റ് സാരി, ഷുഗര്‍ ഫ്രീ മധുരപലഹാരങ്ങള്‍, ഫാമിലി പാക്ക് ഐസ്‌ക്രീം, സദ്യയ്ക്ക് ആവശ്യമായ കൂട്ടുകള്‍ ഉള്‍പ്പെടെയാണ് കിറ്റിലുള്ളതെന്ന് കൃഷ്ണപ്രഭ പറയുന്നു. ഉപ്പേരികള്‍, റവ, ഗോതമ്പുപൊടി, സാമ്പാര്‍ പൊടി, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി അടക്കം കിറ്റിലുണ്ട്.

ഉപ്പുമുതല്‍ കര്‍പ്പൂരം വരെ കിറ്റിലുണ്ടെന്നാണ് ഓരോന്നും പുറത്തെടുത്ത് കൃഷ്ണപ്രഭ പറയുന്നത്. നാരങ്ങാ അച്ചാറും ഇന്‍സ്റ്റന്റ് പായസം മിക്‌സും ഉള്‍പ്പെടുന്നതാണ് കിറ്റ്. ഓണത്തിന് ഇതുപോലൊരു കിറ്റ് വീട്ടിലേക്ക് വരുന്നത് എല്ലാവര്‍ക്കും സന്തോഷമാണെന്ന് കൃഷ്ണപ്രഭ പറഞ്ഞു. ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള 'അമ്മ' അസോസിയേഷന്റെ പേരിലും തന്റെ വ്യക്തിപരമായ പേരിലും ഓണാശംസകള്‍ നേര്‍ന്നുകൊണ്ടാണ് കൃഷ്ണപ്രഭ റീല്‍ അവസാനിപ്പിക്കുന്നത്.

Content Highlights: Krishna Prabha showcases the Onam acquisition kit provided by the AMMA

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article