സെവന്‍ സെക്കന്റ്‌സിന് കാസര്‍കോഡ് തുടക്കം കുറിച്ചു! കുറ്റവും സക്ഷയും കഴിഞ്ഞ് സിബി തോമസ് വീണ്ടും

1 day ago 1

Authored by: അശ്വിനി പി|Samayam Malayalam20 Jan 2026, 12:26 p.m. IST

കുറ്റവും ശക്ഷയും എന്ന ചിത്രത്തിന് ശേഷം സിബി തോമസ് തിരക്കഥ എഴുതുന്ന ഏറ്റവും പുതിയ സിനിമയാണ് സെവന്‍ സെക്കന്റ്‌സ്

7secondsസെവൻ സെക്കൻറ്സിൻറെ പൂജ
ആല്‍ഫൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജയന്‍ വര്‍ഗ്ഗീസ് നിര്‍മ്മിച്ച് സിബി തോമസ് തിരക്കഥയെഴുതി സാബു ജയിംസ് സംവിധാനം ചെയ്യുന്ന ' സെവന്‍ സെക്കന്റ്‌സ് ' എന്ന ചിത്രത്തിന്റെ ചിത്രീകരണം കാസര്‍കോട് ആരംഭിച്ചു. കാസര്‍കോട് ശ്രീ എടനീര്‍ മഠം ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ സംസ്ഥാനം മഠാധിപതി ശ്രീശ്രീ സച്ചിദാന്ദഭാരതി സ്വാമിജി ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു.

സിബി തോമസ്, ശ്രീകാന്ത് മുരളി, ദിലീഷ് പോത്തന്‍, വിജയ രാഘവന്‍, മീനാക്ഷി അനൂപ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുറ്റവും ശിക്ഷയും എന്ന ചിത്രത്തിനു ശേഷം സിബി തോമസ് തിരക്കഥ എഴുതുന്ന രണ്ടാമത്തെ ചിത്രമാണ് 'സെവന്‍ സെക്കന്റ്‌സ് '. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും'എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സിബി തോമസ് അഭിനയിക്കുന്ന ഇരുപത്തിയെട്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും സെവന്‍ സെക്കന്റ്‌സിനുണ്ട്

Also Read: രണ്ടാമത്തെ ഗര്‍ഭകാലവും ആസ്വദിക്കുകയാണിപ്പോള്‍ സോനം കപൂര്‍. അതിന്റെ തെളിവാണ് നടി പങ്കുവച്ച ചിത്രങ്ങള്‍

സംവിധാനകന്‍ സാബു ജെയിംസ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. പ്രവീണ്‍ മംഗലത്ത് ആണ് ചിത്ര സംയോജകന്‍

Also Read: കാവ്യയെ കൈപിടിച്ചുകയറ്റിയവൾ ദിലീപിന്റെ കുഞ്ഞനുജത്തി! എളിമയും അതേസമയം ആത്മവിശ്വാസവും കലർന്ന ആ നിൽപ്പ്; ചിത്രങ്ങൾ

school Kalolsavam: ഒപ്പനയിലെ മണവാട്ടിയുടെ സ്വർണം ഇനിയും ആവശ്യമോ?


Also Read: ഇവിടെ ആരെയും കാണേണ്ടല്ലോ, ഒന്നും അറിയേണ്ടല്ലോ; മലയാള സിനിമ വിടാനുണ്ടായ കാരണത്തെ കുറിച്ച് ഭാവന

കോ സിനിമാട്ടോഗ്രാഫര്‍- അന്റോണിയോ മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി. മേനോന്‍, കല-സതീഷ് നെല്ലായ, മേയ്ക്കപ്പ്- സുരേഷ് പ്ലാച്ചിമട, കോസ്റ്റ്യൂസ്-സമീറ സനീഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നിയാസ് എം,എഡിറ്റര്‍-പ്രവീണ്‍ മംഗലത്ത്, അസോസിയേറ്റ് ഡയറക്ടര്‍-സുനീഷ് കണ്ണന്‍,കാസ്റ്റിംഗ് ഡയറക്ടര്‍-വൈശാഖ് ശോഭന കൃഷ്ണന്‍- സൗണ്ട് ഡിസൈന്‍- അരുണ്‍ രാമ വര്‍മ്മ, സൗണ്ട് മിക്‌സിംഗ്- അജിത്ത് എബ്രഹാം ജോര്‍ജ്, സ്റ്റില്‍സ്- അജിത്ത് മേനോന്‍, ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്, പി ആര്‍ ഒ- എ എസ് ദിനേശ്, മനു ശിവന്‍.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article