സേവിംഗ്സ് പ്രോ അവതരിപ്പിച്ച് ജിയോ പേമെന്റ്സ് ബാങ്ക്: 6.5 ശതമാനംവരെ റിട്ടേണ്‍ ലഭിക്കും

3 months ago 5

23 September 2025, 11:08 AM IST

currency

പ്രതീകാത്മക ചിത്രം | Photo: Reuters

ജിയോ പേമെന്റ്സ് ബാങ്ക് സേവിംഗ്സ് പ്രോ പദ്ധതി അവതരിപ്പിച്ചു. അക്കൗണ്ടില്‍ വെറുതെ കിടക്കുന്ന പണത്തിന്മേല്‍ 6.5 ശതമാനം വരെ നേട്ടം ലഭിക്കാവുന്ന പദ്ധതിയാണിത്.

ഈ സേവനം പ്രയോജനപ്പെടുത്തിയാല്‍ അക്കൗണ്ടിലുള്ള അധിക പണം ഹ്രസ്വകാല ഡെറ്റ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാം.

എത്ര തുകയ്ക്ക് മുകളില്‍ നിക്ഷേപം വന്നാലാണ് പദ്ധതിയില്‍ ചേരേണ്ടതെന്ന പരിധി ഉപഭോക്താക്കള്‍ക്ക് തീരുമാനിച്ച് ആപ്പില്‍ സെറ്റ് ചെയ്യാം. പ്രതിദിനം 1,50,000 രൂപ വരെ നിക്ഷേപിക്കാന്‍ കഴിയും. നിക്ഷേപത്തിന്റെ 90 ശതമാനം തല്‍സമയം റെഡീം ചെയ്യാനുള്ള അവസരമുണ്ട്.

ഇതിന്റെ പരിധി 50,000 രൂപയാണ്. ഇതിന് മുകളിലുള്ള തുക തിരികെയെടുക്കാന്‍ രണ്ട് പ്രവൃത്തി ദിനങ്ങള്‍ ആണ് വേണ്ടിവരിക. ജിയോഫിനാന്‍സ് ആപ്പിലൂടെയാണ് എല്ലാ നടപടിക്രമങ്ങളും സാധ്യമാകുക.

Content Highlights: Jio Payments Bank Launches Savings Pro: Earn Up to 6.5% Interest

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article