സോൾട്ട് & പെപ്പർ ലുക്കിൽ സ്റ്റൈലിഷായി ആന്റണി; എമ്പുരാനിലെ ഡാനിയേൽ റാവുത്തറുടെ ക്യാരക്റ്റർ പോസ്റ്റർ

9 months ago 7

03 April 2025, 06:32 PM IST


മോഹന്‍ലാല്‍, സംവിധായകന്‍ പൃഥ്വിരാജ് എന്നിവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്

anthony-perumbavoor-as-daniel-rawther-l2-empuraan-mohanlal

ഡാനിയേൽ റാവുത്തറായി ആന്റണി പെരുമ്പാവൂർ, എമ്പുരാനിൽ മോഹൻലാൽ | Photos: facebook.com/ActorMohanlal

മ്പുരാനിലെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ അവസാനിക്കുന്നില്ല. സ്റ്റീഫന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്ന പ്രണവ് മോഹന്‍ലാലിന്റേയും അബ്രാം ഖുറേഷിയുടെ എതിരാളിയും ഷെന്‍ ട്രയാഡിന്റെ അധിപനുമായ ഷെന്‍ലോങ് ഷെന്‍ എന്ന കരുത്തുറ്റ കഥാപാത്രമായെത്തുന്ന ഹോളിവുഡ് താരം റിക്ക് യൂനിന്റേയും ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ അണിയറക്കാര്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.

ഇന്നിതാ, ചിത്രത്തില്‍ നിര്‍ണായകമായൊരു കഥാപാത്രമായ ഡാനിയേല്‍ റാവുത്തറുടെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. എമ്പുരാന്റെ നിര്‍മ്മാതാക്കളിലൊരാളായ ആന്റണി പെരുമ്പാവൂരാണ് ഡാനിയേല്‍ റാവുത്തറായി എത്തിയത്. ആദ്യഭാഗമായ ലൂസിഫറിന്റെ ക്ലൈമാക്‌സില്‍ വളരെ ചെറിയൊരു ഭാഗം മാത്രമാണ് ആന്റണി പെരുമ്പാവൂര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ എമ്പുരാനിലേക്കെത്തുമ്പോള്‍ എബ്രാം ഖുറേഷിയുടെ ഏറ്റവുമടുത്തയാളുകളില്‍ ഒരാളായ റാവുത്തര്‍ക്ക് സ്‌ക്രീന്‍ ടൈം കൂടുതലുണ്ട്.

മോഹന്‍ലാല്‍, സംവിധായകന്‍ പൃഥ്വിരാജ് എന്നിവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. വാട്ട്‌സ്ആപ്പ് ചാനല്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്യാരക്റ്റര്‍ പോസ്റ്റര്‍ ആരാധകരിലേക്ക് എത്തിയത്. ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, സാനിയ ഇയ്യപ്പന്‍ തുടങ്ങി ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഡാനിയേല്‍ റാവുത്തരുടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം നിറഞ്ഞ സദസ്സില്‍ തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ് എല്‍2: എമ്പുരാന്‍. വിവാദങ്ങളെ തുടര്‍ന്ന് വീണ്ടും എഡിറ്റ് ചെയ്ത് സെന്‍സര്‍ ചെയ്ത പതിപ്പാണ് ഇപ്പോള്‍ ഇന്ത്യയിലെ തിയേറ്ററുകളിലുള്ളത്. എന്നാല്‍ വിദേശരാജ്യങ്ങളിലെ തിയേറ്ററുകളില്‍ ചിത്രത്തിന്റെ യഥാര്‍ഥ പതിപ്പ് തന്നെയാണ് ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നത്.

Content Highlights: Anthony Perumbavoor arsenic Daniel Rawther: L2: Empuraan squad releases quality poster

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article