Authored by: അശ്വിനി പി|Samayam Malayalam•10 Jan 2026, 6:24 p.m. IST
ലിസിയും പ്രിയദര്‍ശനും തമ്മിലുള്ള പ്രണയം അത്രയും സത്യമായിരുന്നു. വെറുമൊരു ഈഗോ ക്ലാഷിന്റെ പേരില്‍ തകര്‍ന്നു പോകാനുള്ളതല്ല അത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം അത് തിരിച്ചറിഞ്ഞ ഇരുവരും ഇപ്പോള്‍ ഒരുമിച്ചാണ്
ലിസിയും പ്രിയനും വീണ്ടുംഇപ്പോഴിതാ രാധിക ശരത് കുമാറും ഇരുവരുടെയും പ്രണയത്തെ കുറിച്ച് പറഞ്ഞുകൊണ്ടൊരു ഫോട്ടോ പങ്കുവച്ചിരിക്കുന്നു. ഒരു ഫാമിലി ഗെറ്റുടെഗദര്‍ പോലെയാണ് ചിത്രം. രാധികയ്ക്കും ശരത്കുമാറിനുമൊപ്പം ലിസിയും പ്രിയദര്‍ശനുമുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് രാധിക എഴുതിയ ക്യാപ്ഷനും ശ്രദ്ധ നേടുന്നു
Also Read: രേവതി VZ കീർത്തി! ചില്ലറക്കാരിയല്ല, സ്വയം വെറുത്തകാലം; ചിക്കാഗോയിലും ഫ്ലോറിഡയിലും പഠനം; കിറ്റിയെപോലെ അറിയപ്പെടേണ്ടവൾഎന്റെ ഭ്രാന്തിനെപ്പോലും സ്‌നേഹിക്കുന്നവര്‍ എന്നെ സ്‌നേഹിക്കുന്നു എന്ന തിരിച്ചറിവ് എന്റെ ഉള്ളില്‍ ഒരു പുതിയ ഭ്രമം ഉണര്‍ത്തുന്നു. സ്‌നേഹം സത്യമാണെങ്കില്‍, അത് ആരിലും ഒരിക്കലും മരിക്കുന്നില്ല - ജീവിതം നമുക്ക് തിരികെ നല്‍കുന്ന ചില തിരിച്ചുവരവുകളിലൂടെ ഈ സത്യം സൗമ്യമായി വീണ്ടും സ്ഥിരീകരിക്കപ്പെടുന്നു- എന്നാണ് രാധിക കുറിച്ചത്. പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്.
1984 ല്‍ ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് സംവിധായകന് നായകിയോട് അടുപ്പം തോന്നുന്നത്. അന്ന് ലിസി ക്ക് പതിനാറ് വയസ്സായിരുന്നു. പിന്നീട് ആ പ്രണയം വളര്‍ന്നു. വിവാഹത്തിന് വേണ്ടി ലിസി മതം മറാനും തയ്യാറായി. 1990 ല്‍ ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 26 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ലിസിയും പ്രിയനും 2016 ല്‍ പിരിഞ്ഞത് വലിയ ഷോക്കിങ് ആയിരുന്നു. ലിസിയല്ലാതെ മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിലില്ല, ലിസി തിരിച്ചുവരുന്ന വീടാണ് തന്റെ സ്വപ്‌നം എന്ന് പിന്നീട് പ്രിയദര്‍ശന്‍ പറയുകയും ചെയ്തു.
സ്കില്ലില്ലെങ്കിൽ ഡിമാൻഡില്ല, യുഎഇ നിർമാണ മേഖലയിൽ പിടിച്ചുനിൽക്കാനാവാതെ മലയാളികൾ
ഇരുവരുടെയും ഒത്തു ചേരലിന് കാരണമായത് മക്കള്‍ തന്നെയാണ്. മകന്‍ സിദ്ധാര്‍ത്ഥിന്റെ വിവാഹം ലിസിയും പ്രിയനും നിന്നാണ് നടത്തിക്കൊടുത്തത്. കല്യാണി പ്രിയദര്‍ശന്റെ ലോക എന്ന ചിത്രം വന്‍ വിജയമായതിന് പിന്നാലെ, ലിസിയും പ്രിയനും ഉടനെ കൈ പിടിച്ച് നടക്കാനുള്ള സാധ്യതയുണ്ട് എന്ന് ആലപ്പി അഷറഫ് പറഞ്ഞിരുന്നു. അത് സത്യമായ കാഴ്ച സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ജനങ്ങള്‍ കാണുകയും ചെയ്തു.






English (US) ·