Authored by: ഋതു നായർ|Samayam Malayalam•5 Oct 2025, 2:14 pm
ഉല്ലാസിന്റെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതും, പിന്നീട് അദ്ദേഹത്തിന് കൂട്ടായി ദിവ്യ വന്നതും ഒക്കെ വാർത്ത ആയിരുന്നു. ഏറെ സന്തോഷത്തോടെ മുൻപോട്ട് പോകുന്നതിന്റെ ഇടയിലാണ് ഈ സംഭവം
ഉല്ലാസ് പന്തളം(ഫോട്ടോസ്- Samayam Malayalam)സ്റ്റാർ മാജിക്കിൽ ഏറെ ആക്റ്റീവ് ആയ കലാകാരൻ, സിനിമകളിലും ടെലിവിഷൻ ഷോകളിലും എല്ലാം സജീവമായ ഉല്ലാസ്! അദ്ദേഹത്തെ ചിരിച്ചുമാത്രമേ ആരാധകരും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരും കണ്ടിട്ടുള്ളൂ. അപ്രതീക്ഷിതമായി ആദ്യ ഭാര്യയുടെ വിയോഗവും പിന്നാലെ കൂട്ടായി വന്ന ദിവ്യയും ഒത്തുള്ള വിവാഹവാർത്തയും ഒക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
മക്കൾക്കും ദിവ്യക്കും ഒപ്പം സന്തുഷ്ടകരമായി ജീവിച്ചുവരികയായിരുന്നു അദ്ദേഹം. ടെലിവിഷൻ ഷോകളിലും അഭിനയത്തിലും സജീവമായി നിലനിൽക്കവെയാണ് ആരോഗ്യപരമായ വിഷയങ്ങൾ ഉല്ലാസിനെ ബാധിച്ചത്.സ്ട്രോക്ക് ബാധിച്ചു ചികിത്സയിൽ ആയിരുന്നു ഉല്ലാസ്, മാസങ്ങൾ ആയി ചികിത്സയിൽ കഴിയുന്ന അദ്ദേഹം ഏറെ നാളുകൾക്ക് ശേഷം ആണ് കാമറയ്ക്ക് മുൻപിലേക്ക് എത്തിയത്. അതും സഹപ്രവർത്തക കൂടി ആയിരുന്ന ലക്ഷ്മി നക്ഷത്രക്ക് ഒപ്പം. സത്യം ആയിട്ടും എനിക്ക് സ്ട്രോക്ക് വന്നത് ആർക്കും അറിയുമായിരുന്നില്ല എന്നാണ് ഉല്ലാസ് പ്രതികരിച്ചത്.
കൈകാലുകൾക്ക് സ്വാധീനക്കുറവ് ഉണ്ട്. ഭാര്യയും മൂത്തമകനും കഴിഞ്ഞദിവസത്തെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പരസഹായം ഉണ്ടെങ്കിൽ മാത്രമേ കാലുകൾ ഉയർത്താൻ സാധിക്കൂ എന്ന് ഉല്ലാസ് കാറിലേക്ക് കയറുന്നത് കാണുമ്പൊൾ മനസിലാകും, മൂത്തമകനും ഭാര്യയും എപ്പോഴും കൂടെ തന്നെയുണ്ട്. ഈ അടുത്ത് ഒരു ഹോട്ടലും ഉല്ലാസും ഭാര്യയും ചേർന്ന് തുടങ്ങിയിരുന്നു.
ALSO READ; അശ്വിനെ കാണുമ്പോളൊക്കെ എഴുന്നേറ്റ് നിക്കണോ! എന്റെ ചേച്ചിയേക്കാൾ പ്രായം കൊണ്ട് താഴെയാണ് അശ്വിൻ; ദിയയുടെ മറുപടിഉല്ലാസ് വീണ്ടും വിവാഹം ചെയ്തതിന്റെ പേരിൽ വലിയ സൈബർ അറ്റാക്കും നേരിട്ടിരുന്നു. എന്നാൽ സന്തുഷ്ടകരമായ ദാമ്പത്യജീവിതവും അദ്ദേഹത്തിന്റെ മക്കളെ പൊന്നുപോലെ നോക്കുന്ന ദിവ്യയെ കുറിച്ചും വാർത്തകൾ വന്നതോടെയാണ് വിമർശനം കെട്ടടങ്ങിയത്.





English (US) ·