സ്ത്രീ ശാക്തീകരണത്തിനായി കഠിനമായ പോരാട്ടം നടക്കുന്നുണ്ട്- തമന്ന

9 months ago 7

thamanna

തമന്ന ഭാട്ടിയ | https://www.instagram.com/

തെന്നിന്ത്യയിലും ബോളിവുഡിലും മികച്ച വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് തമന്ന ഭാട്ടിയ. സിനിമാ വ്യവസായത്തിലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും തുല്യ വേതനത്തെക്കുറിച്ചും തമന്ന സംസാരിക്കുന്നതാണ് ശ്രദ്ധ നേടുന്നത്.

സിനിമയിലെ സാഹചര്യങ്ങള്‍ നല്ല രീതിയില്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് തമന്ന അഭിപ്രായപ്പെടുന്നു. എന്നാല്‍, സ്ത്രീ ശാക്തീകരണത്തിനായി കഠിനമായ പോരാട്ടം നടക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്

ലിംഗസമത്വവും ശമ്പള തുല്യതയും സംബന്ധിച്ച്, സ്ത്രീകൾ തങ്ങളുടെ ശാക്തീകരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, സ്വന്തം വ്യക്തിത്വം ഉൾക്കൊള്ളണമെന്നും, അതുവഴി മറ്റുള്ളവരെ പ്രചോദിപ്പിക്കണമെന്നും തമന്ന അഭിപ്രായപ്പെടുന്നു

'നമ്മള്‍ വളരെ കഠിനമായി പോരാടുകയാണെന്ന് എനിക്ക് തോന്നുന്നു. 'നമ്മള്‍ സ്ത്രീകളാണ്, നമ്മള്‍ പോരാടുന്നു' എന്ന കാഴ്ചപ്പാട് നമ്മള്‍ നിരന്തരം മുന്നോട്ടുവെക്കേണ്ടി വരുന്നുണ്ട്,' തമന്ന പറയുന്നു.

വ്യക്തിഗത ശാക്തീകരണത്തിന്റെ മൂല്യത്തെ കുറിച്ച്‌ തമന്ന ഊന്നിപ്പറയുന്നു. സ്വന്തം ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് സമത്വവും ശാക്തീകരണവും അനുഭവപ്പെടുന്ന ഒരു നിലയിലേക്ക് നമ്മെ എത്തിക്കുമെന്ന് തമന്ന വ്യക്തമാക്കുന്നു

'കാര്യങ്ങള്‍ കഴിയുന്നത്ര സ്വന്തം കൈയില്‍ കൈകാര്യം ചെയ്യുകയും അതിനെ എപ്പോഴും വലിയ ആഘോഷമാക്കി മാറ്റാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. അങ്ങനെ ചെയ്താല്‍ നമ്മെ ശക്തരാക്കുന്ന എന്തെങ്കിലും കണ്ടെത്താന്‍ സാധിക്കും. അത് ഓരോ വ്യക്തിയുടേതായിരിക്കും. ആ വ്യക്തി മറ്റുള്ളവരെ പ്രചോദിപ്പിക്കും. ഒടുവില്‍ ഒരു ദിവസം നമുക്ക് യഥാര്‍ത്ഥമായി തോന്നും നമ്മള്‍ തുല്യരും ശക്തരുമാണ്,' തമന്ന കൂട്ടിചേര്‍ത്തു

Content Highlights: Tamannaah Bhatia connected Women`s Empowerment successful Bollywood

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article